ദേവ്ജി ബികെഎസ് ജിസിസി കലോത്സവം 2026 ആരംഭിച്ചു


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: പ്രവാസി മലയാളികളുടെ കലാമികവ് മാറ്റുരയ്ക്കുന്ന ദേവ്ജി ബികെഎസ് ജിസിസി കലോത്സവം 2026-ന് ബഹ്‌റൈനിൽ വർണ്ണാഭമായ തുടക്കം. ബഹ്‌റൈൻ കേരളീയ സമാജം (ബികെഎസ്) ഹാളിൽ നടന്ന ആവേശഭരിതമായ ചടങ്ങിൽ സാംസ്കാരിക-സാമൂഹിക രംഗത്തെ പ്രമുഖർ പങ്കെടുത്തു.

മനോഹരമായ പൂജാനൃത്തത്തോടെ ആരംഭിച്ച ചടങ്ങിൽ, പരമ്പരാഗതമായി നിലവിളക്ക് തെളിയിച്ചാണ് കലോത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചത്. ദേവ്ജി ഗ്രൂപ്പ് ജോയിന്റ് മാനേജിംഗ് ഡയറക്ടർ ജയദീപ് ഭാരത്‌ജി മുഖ്യാതിഥിയായിരുന്നു. സാംസ്കാരിക മൂല്യങ്ങൾ കാത്തുസൂക്ഷിക്കുന്നതിലും സാമൂഹിക ഐക്യം വളർത്തുന്നതിലും ഇത്തരം കലോത്സവങ്ങൾ വഹിക്കുന്ന പങ്ക് അദ്ദേഹം തന്റെ ഉദ്ഘാടന പ്രസംഗത്തിൽ എടുത്തുപറഞ്ഞു.

ബികെഎസ് പ്രസിഡന്റ് പി.വി. രാധാകൃഷ്ണ പിള്ള ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സാംസ്കാരിക ഐക്യവും സമൂഹബന്ധങ്ങളും ദൃഢമാക്കാൻ കലാവേദികൾ അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. ബികെഎസ് ജനറൽ സെക്രട്ടറി വർഗീസ് കരക്കൽ ചടങ്ങിന് സ്വാഗതം ആശംസിച്ചു.

വൈസ് പ്രസിഡന്റ് ദേവദാസ് കുന്നത്ത് കലോത്സവത്തിന്റെ വിജയത്തിനായി പ്രവർത്തിച്ചവരെ അഭിനന്ദിച്ച് സംസാരിച്ചു. തുടർന്ന് ജനറൽ കൺവീനർ രേണു ഉണ്ണികൃഷ്ണൻ ചടങ്ങിൽ പങ്കെടുത്ത അതിഥികൾക്കും കലാകാരന്മാർക്കും സഹകരിച്ച എല്ലാവർക്കും നന്ദി രേഖപ്പെടുത്തി. ജിസിസിയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രതിഭകൾ വരും ദിവസങ്ങളിൽ ഈ കലാവേദിയിൽ മാറ്റുരയ്ക്കും.

article-image

dfgdfg

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed