വാൽപാറ ദുരന്തം : ബഹ്റൈൻ മലപ്പുറം ജില്ലാ പ്രവാസി അസോസിയേഷൻ അനുശോചനം രേഖപ്പെടുത്തി
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: തമിഴ്‌നാട്ടിലെ വാൽപാറയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് എൽ.പി. സ്കൂളിലെ അധ്യാപകരും ജീവനക്കാരും മരണപ്പെട്ട സംഭവത്തിൽ മലപ്പുറം ജില്ലാ പ്രവാസി അസോസിയേഷൻ ആഴത്തിലുള്ള അനുശോചനം രേഖപ്പെടുത്തി. പ്രിയപ്പെട്ടവരുടെ വിയോഗത്തിൽ അസോസിയേഷൻ ദുഃഖം രേഖപ്പെടുത്തുകയും പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുകയും ചെയ്തു.
അസോസിയേഷൻ പ്രസിഡന്റ് ചെമ്പൻ ജലാൽ അധ്യക്ഷത വഹിച്ച അനുശോചന യോഗത്തിൽ സെക്രട്ടറി പ്രവീൺ മേൽപ്പത്തൂർ, ദിലീപ് പന്യംകര, കരീം മോൻ, മുഹമ്മദ് കാരി, മണി കുന്നത്ത്, നാസർ തിരൂരങ്ങാടി, റഷീദ് ബുർഹാമ, ഡിബിൻ, മഹേഷ് എന്നിവർ സംസാരിച്ചു. അമൃത, രവി, ഷിദ, ഷഹീൻ, അമൃത അഖിൽ, ബീന, മറിയം തുടങ്ങി നിരവധി ഭാരവാഹികളും അംഗങ്ങളും യോഗത്തിൽ പങ്കെടുത്തു. അപ്രതീക്ഷിതമായുണ്ടായ ഈ വലിയ നഷ്ടത്തിൽ മരിച്ചവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായി അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.
sdsv



