ശരീഫ് വില്ല്യാപ്പള്ളിക്ക് യാത്രയയപ്പ് നൽകി കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: കെഎംസിസി ബഹ്‌റൈൻ മുൻ സംസ്ഥാന സെക്രട്ടറിയും പ്രമുഖ സാമൂഹിക പ്രവർത്തകനുമായ ശരീഫ് വില്ല്യാപ്പള്ളിക്ക് കോഴിക്കോട് ജില്ലാ കമ്മിറ്റി മനാമ കെഎംസിസി ഹാളിൽ വെച്ച് ഹൃദ്യമായ യാത്രയയപ്പ് നൽകി. ജില്ലാ പ്രസിഡന്റ് ഷാജഹാൻ പരപ്പൻ പൊയിലിന്റെ അധ്യക്ഷതയിൽ ചേർന്ന സംഗമം സംസ്ഥാന ആക്ടിംഗ് ജനറൽ സെക്രട്ടറി അഷറഫ് കാട്ടിൽ പീടിക ഉദ്ഘാടനം ചെയ്തു. ദീർഘകാലത്തെ സംഘടനാ പ്രവർത്തനത്തിലൂടെ ജനമനസ്സുകളിൽ ഇടംനേടിയ വ്യക്തിത്വമാണ് ശരീഫ് വില്ല്യാപ്പള്ളിയെന്നും ജീവകാരുണ്യ മേഖലയിലെ അദ്ദേഹത്തിന്റെ ഇടപെടലുകൾ മാതൃകാപരമാണെന്നും അദ്ദേഹം അനുസ്മരിച്ചു.
കെഎംസിസി സംസ്ഥാന വൈസ് പ്രസിഡന്റ് എ.പി. ഫൈസൽ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ഭാരവാഹികളായ ഫൈസൽ കോട്ടപ്പള്ളി, ഫൈസൽ കണ്ടീത്താഴ, സലീം തളങ്കര, ഒ.കെ. കാസിം എന്നിവരും ജില്ലാ ഭാരവാഹികളായ നസീം പേരാമ്പ്ര, അഷറഫ് തോടന്നൂർ, മുഹമ്മദ് ഷാഫി വേളം, ഹമീദ് അയനിക്കാട്, മുനീർ ഒഞ്ചിയം, മുഹമ്മദ് സിനാൻ എന്നിവരും ആശംസകൾ നേർന്നു. ചടങ്ങിൽ ജില്ലാ പ്രസിഡന്റ് ഷാജഹാൻ പരപ്പൻ പൊയിൽ അദ്ദേഹത്തെ ഷാൾ അണിയിച്ചു. ജില്ലാ ഭാരവാഹികൾ ചേർന്ന് ഉപഹാരം സമർപ്പിച്ചു.
കൂടാതെ കുറ്റ്യാടി, കൊയിലാണ്ടി, വടകര, പേരാമ്പ്ര, നാദാപുരം, കൊടുവള്ളി എന്നീ നിയോജക മണ്ഡലം കമ്മിറ്റികളും ശരീഫ് വില്ല്യാപ്പള്ളിക്ക് പ്രത്യേക ഉപഹാരങ്ങളും ആദരവും നൽകി. ജില്ലാ ജനറൽ സെക്രട്ടറി പി.കെ. ഇസ്ഹാഖ് സ്വാഗതവും സെക്രട്ടറി റഷീദ് വല്യക്കോട് നന്ദിയും രേഖപ്പെടുത്തി.
esdfsd



