ആഗോള സമാധാനത്തിനായി രാജ്യാന്തര സഹകരണം ശക്തമാക്കാൻ ആഹ്വാനം ചെയ്ത് ബഹ്‌റൈൻ


പ്രദീപ് പുറവങ്കര l ബഹ്റൈൻ

മനാമ: തുർക്കിയിലെ ഇസ്താംബൂളിൽ നടന്ന ഇന്റർ പാർലമെന്ററി യൂണിയന്റെ (IPU) 152-ാമത് ജനറൽ അസംബ്ലിയിൽ ബഹ്‌റൈൻ പ്രതിനിധി സംഘത്തെ നയിച്ച ഹൗസ് ഓഫ് റെപ്രസന്റേറ്റീവ്സ് സ്പീക്കർ അഹമ്മദ് ബിൻ സൽമാൻ അൽ മുസല്ലം ലോക സമാധാനത്തിനും സുരക്ഷയ്ക്കുമായി രാജ്യാന്തര തലത്തിൽ കൂടുതൽ സഹകരണം ആവശ്യപ്പെട്ടു. 116-ലധികം രാജ്യങ്ങളിൽ നിന്നുള്ള പാർലമെന്റ് പ്രതിനിധികൾ പങ്കെടുത്ത സമ്മേളനത്തിൽ ബഹ്‌റൈന്റെ ഔദ്യോഗിക നിലപാട് അദ്ദേഹം വ്യക്തമാക്കി.

ഹമദ് രാജാവിന്റെ ദർശന പ്രകാരം ഭാവി തലമുറയ്ക്കായി പ്രതീക്ഷകൾ വളർത്തുക, സുരക്ഷ ശക്തമാക്കുക, സാമൂഹിക നീതി ഉറപ്പാക്കുക എന്നിവയാണ് ബഹ്‌റൈന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ പിന്തുണയോടെ നിയമനിർമ്മാണം, പാർലമെന്ററി മേൽനോട്ടം, നയതന്ത്ര ഇടപെടലുകൾ എന്നിവയിലൂടെ രാജ്യം ഈ തത്വങ്ങളെ പിന്തുണയ്ക്കുന്നു.

മേഖലയിൽ ബഹ്‌റൈൻ, മറ്റ് ജി.സി.സി രാജ്യങ്ങൾ, ജോർദാൻ എന്നിവയ്ക്ക് നേരെ നടക്കുന്ന ആക്രമണങ്ങളെ സ്പീക്കർ അപലപിച്ചു. ഇത്തരം നീക്കങ്ങൾ അന്താരാഷ്ട്ര നിയമങ്ങളുടെയും മാനുഷിക തത്വങ്ങളുടെയും നഗ്നമായ ലംഘനമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ജി.സി.സി രാജ്യങ്ങളെയും ജോർദാനെയും പ്രതിനിധീകരിച്ച് ബഹ്‌റൈൻ സമർപ്പിച്ച പ്രമേയം 2026 മാർച്ച് 11-ന് 136 രാജ്യങ്ങളുടെ പിന്തുണയോടെ യുഎൻ സുരക്ഷാ കൗൺസിൽ അംഗീകരിച്ചിരുന്നു. വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ, ഊർജ്ജ കേന്ദ്രങ്ങൾ എന്നിവ ലക്ഷ്യമിട്ടുള്ള ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ തുടരുന്നതിൽ അദ്ദേഹം ആശങ്ക രേഖപ്പെടുത്തി.

ഹോർമുസ് കടലിടുക്കിലെ ഗതാഗത തടസ്സങ്ങൾ ആഗോള ഊർജ്ജ സുരക്ഷയെയും വ്യാപാരത്തെയും ഗുരുതരമായി ബാധിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇത്തരം നിയമലംഘനങ്ങൾക്കെതിരെ ഐക്യരാഷ്ട്രസഭ ശക്തമായ നിലപാട് സ്വീകരിക്കാൻ ഇന്റർ പാർലമെന്ററി യൂണിയൻ ഇടപെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ജി.സി.സി രാജ്യങ്ങൾക്കും ജോർദാനും നേരെ നടക്കുന്ന ആക്രമണങ്ങളെ അപലപിക്കണമെന്നാവശ്യപ്പെട്ട് ബഹ്‌റൈൻ സമ്മേളനത്തിൽ അടിയന്തര പ്രമേയം സമർപ്പിച്ചു.

article-image

sdfs

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed