ബഹ്‌റൈനിൽ വൻ ലഹരിമരുന്ന് വേട്ട; 43 വയസ്സുകാരനായ അറബ് പൗരൻ പിടിയിൽ
പ്രദീപ് പുറവങ്കര l ബഹ്റൈൻ
മനാമ: ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് ഫോറൻസിക് സയൻസിന് കീഴിലുള്ള ഡ്രഗ് കൺട്രോൾ ഡയറക്ടറേറ്റ് വൻ ലഹരിമരുന്ന് വേട്ടയിൽ 43 വയസ്സുകാരനായ ഒരു അറബ് പൗരനെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു. സമൂഹത്തെ മയക്കുമരുന്നിന്റെ അപകടങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിനായി നടത്തിവരുന്ന നിരന്തരമായ പരിശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടി.
പ്രതിയുടെ പക്കൽ നിന്ന് ഏകദേശം അഞ്ച് കിലോഗ്രാം വരുന്ന വിവിധ തരത്തിലുള്ള ലഹരിവസ്തുക്കളും സൈക്കോട്രോപിക് പദാർത്ഥങ്ങളും അധികൃതർ കണ്ടെടുത്തു. പിടിച്ചെടുത്ത ലഹരിമരുന്നുകൾക്ക് വിപണിയിൽ ഏകദേശം 36,000 ബഹ്‌റൈനി ദിനാറിലധികം വിലവരുമെന്ന് കണക്കാക്കപ്പെടുന്നു. പ്രതിക്കെതിരെയുള്ള നിയമനടപടികൾ അധികൃതർ സ്വീകരിച്ചുവരികയാണ്.
sdfsfd



