സ്ത്രീകളെ മറയാക്കി രാഷ്ട്രീയ നീക്കം; വനിതാ ബില്ലിനെതിരെ രാഹുൽ ഗാന്ധി
ഷീബ വിജയൻ
ന്യൂഡൽഹി: കേന്ദ്രസർക്കാർ ലോക്‌സഭയിൽ അവതരിപ്പിച്ച വനിതാ സംവരണ ഭേദഗതി ബിൽ സ്ത്രീ ശാക്തീകരണത്തിന് വേണ്ടിയുള്ളതല്ലെന്നും രാഷ്ട്രീയ ഭൂപടം മാറ്റാനുള്ള തന്ത്രമാണെന്നും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ജാതി സെൻസസ് അട്ടിമറിക്കാനുള്ള നീക്കമാണിതെന്ന് ആരോപിച്ച അദ്ദേഹം, ഒബിസി-ദളിത് വിഭാഗങ്ങളുടെ അവകാശങ്ങൾ ഇല്ലാതാക്കാനാണ് മണ്ഡലപുനർനിർണ്ണയത്തിലൂടെ സർക്കാർ ശ്രമിക്കുന്നതെന്നും പറഞ്ഞു.
ബില്ലിന്മേൽ ഇന്ന് വൈകുന്നേരം നാലിന് ലോക്സഭയിൽ വോട്ടെടുപ്പ് നടക്കും. ഭരണഘടനാ ഭേദഗതിയായതിനാൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം വേണമെന്നത് സർക്കാരിന് മുന്നിലെ വലിയ വെല്ലുവിളിയാണ്. പ്രതിപക്ഷ പിന്തുണ ലഭിക്കാത്ത സാഹചര്യത്തിൽ ബിൽ പരാജയപ്പെട്ടാൽ അത് രാഷ്ട്രീയ ആയുധമാക്കാനാണ് ബിജെപിയുടെ നീക്കം. എന്നാൽ മണ്ഡല പുനർനിർണ്ണയത്തിലൂടെ ലോക്സഭാ സീറ്റുകളുടെ എണ്ണം 50% വർദ്ധിപ്പിക്കുമെന്നും ആരുടെയും പ്രാതിനിധ്യം കുറയില്ലെന്നും ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കിയിട്ടുണ്ട്. ഇന്ന് രാജ്യസഭയിലും ബിൽ അവതരിപ്പിക്കും.
aqswdasdsaads



