തലസ്ഥാനത്തെ റോഡുകളും നടപ്പാതകളും നവീകരിക്കണം; 900-ലധികം പരാതികളുമായി താമസക്കാർ


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: ബഹ്‌റൈൻ തലസ്ഥാന ഗവർണറേറ്റിലെ 8, 9 ഡിസ്ട്രിക്റ്റുകളിൽ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും റോഡുകളുടെ ശോചനീയാവസ്ഥയും ചൂണ്ടിക്കാട്ടി ജനങ്ങൾ രംഗത്ത്. ക്യാപിറ്റൽ മുൻസിപ്പൽ കൗൺസിൽ സെഷനിൽ അവതരിപ്പിച്ച വിശദമായ റിപ്പോർട്ടിലാണ് 900-ലധികം പരാതികൾ താമസക്കാരിൽ നിന്ന് ലഭിച്ചതായി വ്യക്തമാക്കുന്നത്.

2024 ജനുവരി മുതൽ 2026 മാർച്ച് വരെയുള്ള കാലയളവിലെ കണക്കുകളാണ് റിപ്പോർട്ടിലുള്ളത്. റോഡുകളുടെ തകർച്ച, തകർന്ന നടപ്പാതകൾ, മഴവെള്ളക്കെട്ട് തുടങ്ങിയവയുമായി ബന്ധപ്പെട്ട ദൈനംദിന വെല്ലുവിളികളാണ് താമസക്കാർ പ്രധാനമായും ഉന്നയിക്കുന്നത്. 8-ാം ഡിസ്ട്രിക്റ്റിൽ നിന്ന് മാത്രം 625 പരാതികൾ ലഭിച്ചപ്പോൾ, വിസ്തൃതിയിൽ വലുതായ 9-ാം ഡിസ്ട്രിക്റ്റിൽ നിന്ന് 339 പരാതികളാണ് രേഖപ്പെടുത്തിയത്.

ജനവാസ മേഖലകളിൽ അടിസ്ഥാന സൗകര്യങ്ങൾ നേരിടുന്ന കടുത്ത സമ്മർദ്ദമാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്. പരാതികളിൽ ഭൂരിഭാഗവും വർക്സ് മന്ത്രാലയത്തിന്റെ കീഴിലുള്ള റോഡ് അറ്റകുറ്റപ്പണികളെ കുറിച്ചുള്ളതാണ്. അതേസമയം, ലഭിച്ച പരാതികളിൽ 70 ശതമാനത്തിലധികം അധികൃതർ പരിഹരിച്ചതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഭൂമിശാസ്ത്രപരമായി വലിയ മേഖലയാണെങ്കിലും 9-ാം ഡിസ്ട്രിക്റ്റിലാണ് പരാതികൾ പരിഹരിക്കുന്നതിൽ നേരിയ മുൻതൂക്കമുള്ളത്. വരും ദിവസങ്ങളിൽ ബാക്കിയുള്ള പരാതികളിൽ കൂടി നടപടിയെടുക്കുമെന്ന് അധികൃതർ അറിയിച്ചു.

article-image

dsgdfg

You might also like

  • Lulu Exchange
  • Straight Forward

Most Viewed