ഗുദൈബിയയിൽ പണം കവർന്ന കേസ്: മൂന്ന് പേർ പിടിയിൽ


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: ഗുദൈബിയയിൽ സ്വദേശിയുടെ പക്കൽ നിന്നും 4,700 ബഹ്‌റൈനി ദീനാർ കവർന്ന കേസിൽ മൂന്ന് പേരെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് ഫോറൻസിക് സയൻസ് ജനറൽ ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. 32-നും 36-നും ഇടയിൽ പ്രായമുള്ളവരാണ് പിടിയിലായതെന്ന് ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു.

സംഭവം സംബന്ധിച്ച പരാതി ലഭിച്ച ഉടൻ തന്നെ സുരക്ഷാ ഉദ്യോഗസ്ഥർ വിപുലമായ അന്വേഷണവും തിരച്ചിലും ആരംഭിച്ചിരുന്നു. ശാസ്ത്രീയമായ തെളിവുകൾ ശേഖരിച്ചും അന്വേഷണം ഊർജ്ജിതമാക്കിയും നടത്തിയ നീക്കത്തിലാണ് പ്രതികളെ തിരിച്ചറിയുന്നതും പിടികൂടുന്നതും. കവർച്ച ചെയ്യപ്പെട്ട മുഴുവൻ തുകയും പ്രതികളിൽ നിന്ന് കണ്ടെടുത്തു.

പിടിയിലായവർക്കെതിരെയുള്ള നിയമനടപടികൾ ആരംഭിച്ചതായും കേസ് തുടർനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറുമെന്നും അധികൃതർ അറിയിച്ചു.

article-image

sddsf

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed