അടിയന്തര സാഹചര്യത്തിൽ ബഹ്റൈന്റെ കരുത്തായി 999 ഹോട്ട്ലൈൻ; ലഭിച്ചത് 1,13,328 കോളുകൾ


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: മേഖലയിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥയ്ക്കിടെ, രാജ്യത്തെ അടിയന്തര സേവന വിഭാഗമായ 999 ഹോട്ട്ലൈനിലേക്ക് എത്തിയത് ലക്ഷത്തിലധികം കോളുകൾ. ഇറാനിയൻ പ്രകോപനത്തെത്തുടർന്നുണ്ടായ പ്രത്യേക സാഹചര്യത്തിൽ മൊത്തം 1,13,328 അടിയന്തര കോളുകളാണ് അധികൃതർ കൈകാര്യം ചെയ്തതെന്ന് ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു.

രാജ്യത്തെ പോലീസ്, സിവിൽ ഡിഫൻസ്, ആംബുലൻസ് വിഭാഗങ്ങൾ പൂർണ്ണ സജ്ജമാണെന്നും ഏത് സാഹചര്യത്തെയും നേരിടാൻ ഈ യൂണിറ്റുകൾ ജാഗ്രതയോടെ പ്രവർത്തിക്കുന്നുണ്ടെന്നും മന്ത്രാലയം അറിയിച്ചു. ഓരോ അടിയന്തര സന്ദേശത്തോടും അതിവേഗത്തിൽ പ്രതികരിക്കാനും പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും സേവന വിഭാഗങ്ങൾക്ക് സാധിച്ചു.

ഹോട്ട്ലൈനിലേക്ക് വിളിച്ചവർക്ക് ആവശ്യമായ ആശ്വാസവും കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങളും ഓപ്പറേറ്റർമാർ നൽകി. ഓരോ കേസുകളുടെയും ഗൗരവം അനുസരിച്ച് അവ പ്രത്യേക റെസ്‌പോൺസ് ടീമുകൾക്ക് ഉടനടി കൈമാറുകയും ചെയ്തു. പ്രധാന ഓപ്പറേഷൻസ് റൂം തത്സമയം സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണ്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിനായി ഏകീകൃതമായ പ്രതിരോധ സംവിധാനമാണ് രാജ്യം നടപ്പിലാക്കുന്നത്.

അടിയന്തര ഘട്ടങ്ങളിലെ ദ്രുതഗതിയിലുള്ള ഇടപെടലുകളും കൃത്യമായ ആശയവിനിമയവും പൊതുജനങ്ങളുടെ ആശങ്ക അകറ്റാൻ സഹായിച്ചതായി ഉദ്യോഗസ്ഥർ വ്യക്തമാക്കി. അധികൃതരുടെ ആസൂത്രിതമായ നീക്കങ്ങളിലൂടെ ജനങ്ങൾക്കിടയിലെ പരിഭ്രാന്തി ഒഴിവാക്കാനും സമാധാനപരമായ സാഹചര്യം നിലനിർത്താനും സാധിച്ചതായി റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.

article-image

dsgdfg

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • NEC
  • Straight Forward

Most Viewed