സിത്രയിൽ ഇറാന്റെ ഡ്രോൺ ആക്രമണം: രണ്ട് പേർക്ക് പരിക്ക്, വീടുകൾക്ക് നാശനഷ്ടം


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: ഇറാന്റെ ഭാഗത്തുനിന്നുണ്ടായ ആക്രമണത്തെത്തുടർന്ന് ബഹ്‌റൈനിലെ സിത്ര പ്രദേശത്ത് രണ്ട് പൗരന്മാർക്ക് നിസ്സാര പരിക്കേറ്റു. ഇറാന്റെ ഡ്രോൺ പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് തകർക്കുന്നതിനിടെ അതിന്റെ അവശിഷ്ടങ്ങൾ (Shrapnel) പതിച്ചാണ് അപകടമുണ്ടായത്.

ഡ്രോൺ തകർത്തപ്പോൾ ഉണ്ടായ അവശിഷ്ടങ്ങൾ തെറിച്ചു വീണ് സിത്രയിലെ നിരവധി വീടുകൾക്കും നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. പരിക്കേറ്റവർക്ക് ആവശ്യമായ പ്രാഥമിക ചികിത്സ നൽകി. മേഖലയിൽ സുരക്ഷാ പരിശോധനകൾ തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.

ഇന്ന് രാവിലെ വെടിനിർത്തൽ തീരുമാനം പ്രഖ്യാപിച്ചതിന് ശേഷം ഉണ്ടായ ആക്രമണം പരിഭ്രാന്തി സൃഷ്ടിച്ചിട്ടുണ്ട്.

article-image

aa

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • NEC
  • Straight Forward

Most Viewed