സംസ്കൃതി ബഹ്‌റൈൻ ‘വിചാർ സദസ്സ്’ ഉദ്ഘാടനം ചെയ്തു


പ്രദീപ് പുറവങ്കര

മനാമ: ബഹ്‌റൈനിലെ ഇന്ത്യൻ പ്രവാസി സമൂഹത്തിൽ അറിവിന്റെ പങ്കുവെക്കൽ, ക്രിയാത്മക സംവാദം, പൊതുജന ബോധവൽക്കരണം, നേതൃത്വ വികസനം എന്നിവ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംസ്കൃതി ബഹ്‌റൈൻ രൂപീകരിച്ച ‘വിചാർ സദസ്സ്’ വേദിയുടെ ഉദ്ഘാടനം നടന്നു.

ബി.ജെ.പി കേരള സംസ്ഥാന വക്താവും അഭിഭാഷകനും എഴുത്തുകാരനുമായ അഡ്വ. ശങ്കു ടി. ദാസ് മുഖ്യാതിഥിയായി പങ്കെടുത്ത് ‘വിചാർ സദസ്സിന്റെ’ ഔപചാരിക ഉദ്ഘാടനം നിർവഹിക്കുകയും മുഖ്യപ്രഭാഷണം നടത്തുകയും ചെയ്തു. അറിവും ഉത്തരവാദിത്തബോധവുമുള്ള ഒരു സമൂഹത്തെ വാർത്തെടുക്കുന്നതിൽ ബൗദ്ധിക സംവാദങ്ങൾക്കും വിമർശനാത്മക ചിന്തയ്ക്കും ക്രിയാത്മക ചർച്ചകൾക്കുമുള്ള പ്രാധാന്യം അദ്ദേഹം തന്റെ പ്രസംഗത്തിൽ വിശദീകരിച്ചു. ചടങ്ങിൽ പുതുതായി രൂപീകരിച്ച വിചാർ സദസ്സ് കമ്മിറ്റിയുടെ ഭാരവാഹികളെയും അംഗങ്ങളെയും അദ്ദേഹം ഔദ്യോഗികമായി പ്രഖ്യാപിച്ചു.

യൂണിഗ്രാഡ് എജ്യുക്കേഷൻ സെന്റർ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ജയപ്രകാശ് മേനോൻ ചടങ്ങിൽ വിശിഷ്ടാതിഥിയായിരുന്നു. വിദ്യാഭ്യാസം, തുടർപഠനം, ബൗദ്ധിക വളർച്ച, സാമൂഹിക പുരോഗതി എന്നിവയുടെ പ്രാധാന്യം ചൂണ്ടിക്കാട്ടിയ അദ്ദേഹം ‘വിചാർ സദസ്സ്’ എന്ന പുതിയ സംരംഭത്തെ പ്രത്യേകം അഭിനന്ദിച്ചു.

സംസ്കൃതി ബഹ്‌റൈൻ പ്രസിഡന്റ് ദീപക് നന്ദ്യാല അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി രജു ആൻഡ്രു സ്വാഗതം ആശംസിച്ചു. പ്രവാസി സമൂഹത്തിൽ ബൗദ്ധിക വളർച്ചയും പൊതുജന അവബോധവും ഉത്തരവാദിത്തബോധമുള്ള നേതൃത്വവും വളർത്തിയെടുക്കേണ്ടതിന്റെ അനിവാര്യത അധ്യക്ഷ പ്രസംഗത്തിൽ ദീപക് നന്ദ്യാല എടുത്തുപറഞ്ഞു. തുടർന്ന് സംസ്കൃതി ബഹ്‌റൈൻ ശബരിഭാഗ് പ്രസിഡന്റ് രജീഷ് ടി. ഗോപാൽ വിചാർ സദസ്സിന്റെ ദർശനം, ദൗത്യം, ലക്ഷ്യങ്ങൾ, സംഘടനാ ഘടന, ഭാവി പ്രവർത്തനങ്ങൾ എന്നിവ വിശദീകരിച്ചു. ചടങ്ങിൽ പ്രവീൺ നായർ വേദിയുടെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു.

ജയപ്രകാശ് മേനോൻ (രക്ഷാധികാരി), അജയ് പി. നായർ (കൺവീനർ), സുചിത്ര സുരേഷ്, സുനേഷ് സാസ്‌കോ (ജോയിന്റ് കൺവീനർമാർ), ബാലചന്ദ്രൻ കൊന്നക്കാട് (പ്രഭാരി) എന്നിവരാണ് വിചാർ സദസ്സിന്റെ പ്രധാന ഭാരവാഹികൾ. ശ്രീകുമാർ പൂഴിക്കൽ, രഞ്ജിത്ത് ഗോപാലകൃഷ്ണൻ, ഗിരീഷ്, ആദർശ് മാധവൻകുട്ടി, ജിജു പീതാംബരൻ, സുമിത്ര, അജിത്ത് മാത്തൂർ എന്നിവരെ കമ്മിറ്റി അംഗങ്ങളായും തിരഞ്ഞെടുത്തു.

സമകാലിക വിഷയങ്ങളെക്കുറിച്ചുള്ള പ്രതിമാസ ബൗദ്ധിക ചർച്ചകൾ, ഇന്ത്യൻ സർക്കാരിന്റെ നയങ്ങളെയും ക്ഷേമപദ്ധതികളെയും കുറിച്ചുള്ള ബോധവൽക്കരണ പരിപാടികൾ, നേതൃത്വ വികസന പരിശീലനങ്ങൾ, പ്രസംഗപരിശീലന ശില്പശാലകൾ എന്നിവ വിചാർ സദസ്സിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കും. ബഹ്‌റൈനിലെ ഇന്ത്യൻ പ്രവാസികൾക്കും തൊഴിലാളികൾക്കും പ്രയോജനകരമായ വിഷയങ്ങൾക്ക് പ്രത്യേക പരിഗണന നൽകിയാകും പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകുക. വിചാർ സദസ്സ് പ്രഭാരി ബാലചന്ദ്രൻ കൊന്നക്കാട് ചടങ്ങിൽ നന്ദി രേഖപ്പെടുത്തി.

article-image

ിി്ി്ിേ്ിേ

article-image

ിേിുി്േ്േ

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed