ഭർത്താവിന്റെ ആറ് കോടിയുടെ ബിസിനസ്സും രണ്ട് കോടിയുടെ ഇൻഷുറൻസും തട്ടാൻ ശ്രമം; ഭക്ഷണത്തിൽ ഈയം കലർത്തിയ ഭാര്യ പിടിയിൽ


ഷീബ വിജയൻ

ഗാസിയാബാദ്: ഭർത്താവിന്റെ സ്വത്തുക്കൾ തട്ടിയെടുക്കാൻ ശ്രമിച്ച കേസിൽ ഭാര്യ അറസ്റ്റിൽ. ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് സംഭവം നടന്നത്. ഭർത്താവിന്റെ ആറു കോടി രൂപ വിലമതിക്കുന്ന ട്രാവൽ ഏജൻസിയും രണ്ട് കോടിയുടെ ലൈഫ് ഇൻഷുറൻസും തട്ടിയെടുക്കുകയായിരുന്നു ലക്ഷ്യമെന്ന് പൊലീസ് പറഞ്ഞു. ഇതിനായി ഭക്ഷണത്തിൽ ഈയം ചേർത്ത് നൽകുകയായിരുന്നു. ഭാരതീയ ന്യായ സംഹിതയിലെ വകുപ്പുകൾ പ്രകാരം കേസെടുത്ത ഇന്ദിരാപുരം പൊലീസ് പ്രതിയായ രേണു ഭട്നാഗറിനെ അറസ്റ്റ് ചെയ്തു.

തുടർച്ചയായി അസുഖം പിടിപെട്ടതിനെ തുടർന്ന് വ്യവസായി നടത്തിയ മെഡിക്കൽ പരിശോധനാഫലത്തിന്റെ അടിസ്ഥാനത്തിൽ പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിലാണ് വിവരം പുറത്തുവന്നത്. വസുന്ധര സ്വദേശിയായ സുശീൽ കുമാർ ഭട്നാഗറിന് ഇടക്കിടെ അകാരണമായി അസുഖം പിടിപെട്ടതോടെയാണ് സംഭവങ്ങളുടെ തുടക്കം. പിന്നാലെ മകനും അനന്തരവനും സമാനമായ ആരോഗ്യപ്രശ്നങ്ങൾ നേരിട്ടു. സംശയം തോന്നി നടത്തിയ പരിശോധനയിൽ സുശീലിന്റെ ശരീരത്തിൽ മാരകമായ അളവിൽ ഈയത്തിന്റെ സാന്നിധ്യമുണ്ടെന്ന് കണ്ടെത്തി.

ഭക്ഷണത്തിലൂടെ വിഷം നൽകി അപായപ്പെടുത്താനാണ് ശ്രമമെന്ന് തിരിച്ചറിഞ്ഞ സുശീൽ പരാതി നൽകി. തന്നെയും മകനെയും അനന്തരവനെയും കൊലപ്പെടുത്താൻ ഭാര്യ രേണുവും കുടുംബാംഗങ്ങളും ചേർന്ന് ശ്രമിച്ചുവെന്നായിരുന്നു പരാതി. രണ്ടു മാസത്തിന് ശേഷം പൊലീസ് രേണുവിനെ അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിൽ അവർ കുറ്റം സമ്മതിച്ചു. ഭർത്താവിന് 6 കോടി രൂപ മൂല്യമുള്ള ട്രാവൽ ഏജൻസിയും തന്നെ നോമിനിയാക്കിയ 2 കോടിയുടെ ലൈഫ് ഇൻഷുറൻസുമുണ്ട്. ഭർത്താവ് മരിച്ചാൽ സ്വത്തുക്കൾ സ്വന്തമാകുമെന്ന് കണക്കുകൂട്ടിയാണ് ഭക്ഷണത്തിൽ ഈയം കലർത്തിയതെന്ന് പ്രതി മൊഴി നൽകി. ഗൂഢാലോചനയിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്ന് അന്വേഷിച്ചുവരികയാണ്.

article-image

adsdsdsdsa

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed