സമ്പൂർണ്ണ പ്രമേഹ ആരോഗ്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ച് ബഹ്‌റൈൻ പ്രതിഭ


പ്രദീപ് പുറവങ്കര

മനാമ: ബഹ്‌റൈൻ പ്രതിഭ സൽമാബാദ് മേഖല സിത്ര യൂണിറ്റിന്റെ നേതൃത്വത്തിൽ അമേരിക്കൻ മിഷൻ ഹോസ്പിറ്റലുമായി സഹകരിച്ച് സംഘടിപ്പിച്ച ‘സമ്പൂർണ്ണ പ്രമേഹ ആരോഗ്യ മെഡിക്കൽ ക്യാമ്പ്’ വിപുലമായ ജനപങ്കാളിത്തം കൊണ്ടും സമഗ്രമായ പരിശോധനാ സൗകര്യങ്ങൾ കൊണ്ടും ശ്രദ്ധേയമായി. സൽമാനിയയിലെ ബഹ്‌റൈൻ പ്രതിഭ സെന്ററിൽ നടന്ന ക്യാമ്പിൽ ഇരുന്നൂറിലധികം പ്രവാസികൾ പങ്കെടുത്ത് വിദഗ്ധ ഡോക്ടർമാരുടെ സേവനങ്ങളും ആരോഗ്യപരിശോധനകളും പ്രയോജനപ്പെടുത്തി.

പ്രവാസികൾക്കിടയിൽ വർധിച്ചുവരുന്ന ജീവിതശൈലീരോഗങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും സാധാരണക്കാർക്ക് വിദഗ്ധ ചികിത്സാസേവനം ലഭ്യമാക്കുന്നതിനുമാണ് ക്യാമ്പ് ലക്ഷ്യമിട്ടത്. പ്രമേഹം രക്തത്തിലെ പഞ്ചസാരയുടെ അളവിനെ മാത്രമല്ല, കാഴ്ചശക്തി, ദന്താരോഗ്യം, പാദങ്ങളുടെ ആരോഗ്യം തുടങ്ങി ശരീരത്തിലെ വിവിധ അവയവങ്ങളെയും സാരമായി ബാധിക്കാമെന്ന തിരിച്ചറിവ് നൽകുന്നതിന് ക്യാമ്പിൽ പ്രത്യേക പ്രാധാന്യം നൽകി.

പ്രമേഹവുമായി ബന്ധപ്പെട്ട നേത്രരോഗങ്ങൾ, ദന്തസംബന്ധമായ പ്രശ്നങ്ങൾ, പാദങ്ങളിലെ നാഡിത്തകരാറുകൾ എന്നിവ നേരത്തേ കണ്ടെത്തുന്നതിനുള്ള വിശദമായ സ്ക്രീനിംഗ് പരിശോധനകൾ ക്യാമ്പിന്റെ ഭാഗമായി നടന്നു. പ്രമേഹനിയന്ത്രണത്തിൽ ഭക്ഷണക്രമത്തിനുള്ള നിർണായക പങ്ക് പരിഗണിച്ച് ഡയറ്റിഷ്യന്റെ നേതൃത്വത്തിൽ പ്രത്യേക ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു. സമീകൃതാഹാരം, ഭക്ഷണത്തിന്റെ അളവും സമയക്രമവും, ആരോഗ്യകരമായ ജീവിതശൈലി എന്നിവയെക്കുറിച്ച് പങ്കെടുത്തവർക്ക് വ്യക്തമായ മാർഗനിർദേശങ്ങൾ നൽകി.

അമേരിക്കൻ മിഷൻ ഹോസ്പിറ്റൽ മെഡിക്കൽ ഡയറക്ടറും ഇന്റേണൽ മെഡിസിൻ വിദഗ്ധനുമായ ഡോ. എഡ്‌വിൻ രത്‌നരാജ്, ഡോ. ബാബു രാമചന്ദ്രൻ, ജനറൽ ഫിസിഷ്യൻ ഡോ. ചാമു, നേത്രരോഗ വിദഗ്ധൻ ഡോ. മനോജ് കുര്യൻ, ദന്തരോഗ വിദഗ്ധൻ ഡോ. കൽവാ പവൻകുമാർ, ഫൂട്ട് സ്ക്രീനിംഗ് വിഭാഗത്തിലെ സിസ്റ്റർ ദീപ, ന്യൂട്രീഷനിസ്റ്റ് ശ്രുതി ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധനകളും ബോധവൽക്കരണവും. ആശുപത്രിയിലെ നഴ്‌സുമാരും മറ്റ് ആരോഗ്യപ്രവർത്തകരും ക്യാമ്പിൽ സജീവമായി സേവനമനുഷ്ഠിച്ചു.

വിവിധ ചികിത്സാവിഭാഗങ്ങളിലെ വിദഗ്ധരെ ഒരേ വേദിയിൽ അണിനിരത്തി പ്രമേഹരോഗവുമായി ബന്ധപ്പെട്ട സമഗ്രമായ പരിശോധനകൾ ഉറപ്പാക്കാനായത് ക്യാമ്പിന്റെ പ്രധാന സവിശേഷതയായി.

ബഹ്‌റൈൻ പ്രതിഭ മുഖ്യ രക്ഷാധികാരി ബിനു മണ്ണിൽ, രക്ഷാധികാരി സമിതി അംഗങ്ങളായ രാജേഷ് ആറ്റടപ്പ, കെ.എം. സതീഷ്, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ നിഷ സതീഷ്, ജയകുമാർ ആർ., രഞ്ജിത് പൊൻകുന്നം, ജോഷി ഗുരുവായൂർ, കേന്ദ്ര വനിതാവേദി വൈസ് പ്രസിഡന്റ് ദിവ്യ രഞ്ജിത്ത്, മേഖല ഹെൽപ്പ് ലൈൻ കൺവീനർ ജയ്സൺ എന്നിവരും സിത്ര യൂണിറ്റ് ഭാരവാഹികളായ ശ്രീജിത്ത് കെ., ജിതിൻ ഏബ്രഹാം, രാജീവ് തളിപ്പറമ്പ്, അനിൽ കുമാർ നന്ദനം, റോജർ ആൽബർട്ട്, ഓമനക്കുട്ടൻ, സിയാദ് അബ്ദുൾ ഹസ്സൻ, അശ്വതി എന്നിവരും ക്യാമ്പിന്റെ സംഘാടനത്തിന് നേതൃത്വം നൽകി.

article-image

efweerwerw

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed