ത്രീ സ്റ്റാർ ബാറുകൾക്ക് പൂട്ടുവീഴുമോ? മദ്യനയത്തിൽ നിർണായക നീക്കം; ഏഴംഗ ഉപസമിതിയെ പ്രഖ്യാപിച്ചു ; ശിവദാസൻ നായർ കൺവീനർ,


ഷീബ വിജയൻ

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പുതിയ മദ്യനയം ചർച്ച ചെയ്ത് റിപ്പോർട്ട് സമർപ്പിക്കാൻ യുഡിഎഫ് ഏഴംഗ ഉപസമിതി രൂപീകരിച്ചു. മുൻ എംഎൽഎ കെ. ശിവദാസൻ നായർ കൺവീനറായ സമിതിയിൽ പി.ജെ. ജോയ്, ജോയ് എബ്രഹാം, കെ. ജയന്ത് എംഎൽഎ, വിഷ്ണു മോഹൻ എംഎൽഎ, വാക്കനാട് രാധാകൃഷ്ണൻ, സി.എ. അജീർ എന്നിവരാണ് അംഗങ്ങൾ. മുഖ്യമന്ത്രി വി.ഡി. സതീശനാണ് ഉപസമിതിയെ പ്രഖ്യാപിച്ചത്.

എക്സൈസ് വകുപ്പ് തയ്യാറാക്കിയ കരട് മദ്യനയം സമിതി വിശദമായി പരിശോധിച്ച ശേഷം നിലപാട് യുഡിഎഫിനെ അറിയിക്കും. വീര്യം കുറഞ്ഞ മദ്യത്തിന്റെ വിപണനവും ഉപയോഗവും, ബാർ ലൈസൻസുകൾ, പ്രവർത്തന സമയം ക്രമീകരിക്കൽ എന്നിവയാണ് പ്രധാനമായും പരിശോധിക്കുക. ത്രീ സ്റ്റാർ ഹോട്ടലുകൾക്ക് ഇനി ബാർ ലൈസൻസ് നൽകേണ്ടതില്ലെന്നും, ബാറുകളുടെ പ്രവർത്തന സമയം രാവിലെ 11 മുതൽ രാത്രി 11 വരെയാക്കണമെന്നുമുള്ള ശിപാർശകൾ കരടിലുണ്ട്. ഏഴംഗ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും യുഡിഎഫ് ഔദ്യോഗിക നിലപാട് പ്രഖ്യാപിക്കുക. കോൺഗ്രസിന് പുറമെ ഘടകകക്ഷി പ്രതിനിധികളും സമിതിയിലുണ്ടെങ്കിലും, പതിവുപോലെ മുസ്ലിം ലീഗ് പ്രതിനിധികളെ ഉൾപ്പെടുത്തിയിട്ടില്ല.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed