അൽ മന്നാഇ വിജ്ഞാന സദസ്സ് സംഘടിപ്പിച്ചു
പ്രദീപ് പുറവങ്കര
മനാമ — പ്രബോധന പ്രവർത്തനങ്ങളുടെ ഭാഗമായി അൽ മന്നാഇ കമ്മ്യൂണിറ്റീസ് അവേർനെസ്സ് സെന്റർ, വിസ്ഡം ബഹ്റൈൻ ചാപ്റ്ററുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന പ്രതിവാര പഠന പരിപാടികളുടെ ഭാഗമായ വിജ്ഞാന സദസ്സ് മനാമ സെൻട്രൽ മാർക്കറ്റിന് സമീപമുള്ള പള്ളിയിൽ നടന്നു.
"അല്ലാഹുവിനെ അറിയുക" എന്ന വിഷയത്തെ ആസ്പദമാക്കി ഉസ്താദ് വസീം അഹമ്മദ് അൽ ഹികമി നടത്തിയ പ്രഭാഷണം വിഷയത്തിന്റെ പ്രാധാന്യം കൊണ്ടും വിശ്വാസികളുടെ പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി. പ്രപഞ്ചനാഥന്റെ മഹത്തായ നാമങ്ങളെക്കുറിച്ച് അറിവ് പകരുന്നതായിരുന്നു പ്രഭാഷണം.
അല്ലാഹുവിന്റെ നാമങ്ങളെ മുൻനിർത്തി നടത്തുന്ന പ്രാർത്ഥനകൾക്ക് ദൈവസന്നിധിയിൽ പ്രത്യേക സ്ഥാനമുണ്ടെന്നും, ആത്മാർത്ഥതയോടും ഹൃദയസാന്നിധ്യത്തോടും കൂടി നടത്തുന്ന അത്തരം പ്രാർത്ഥനകൾക്ക് തീർച്ചയായും ഉത്തരം ലഭിക്കുമെന്നും അദ്ദേഹം സദസ്സിനെ ഓർമ്മിപ്പിച്ചു. മനാമ യൂണിറ്റ് പ്രസിഡന്റ് അബ്ദു ലത്വീഫ് അലിയമ്പത്ത് ചടങ്ങിൽ നന്ദി രേഖപ്പെടുത്തി.
്േ്േിേ്്േ്ിേ
ോ്േ്േ്േ


