പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് സമാപനം കുറിച്ച് ബഹ്‌റൈൻ ഇന്ത്യൻ സ്കൂൾ; ക്യാമ്പസുകളിൽ സൗരോർജ്ജ പദ്ധതിക്കും തുടക്കമായി


പ്രദീപ് പുറവങ്കര

മനാമ; ഒരു വർഷം നീണ്ടുനിന്ന പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് സമാപനം കുറിച്ച് ബഹ്‌റൈൻ ഇന്ത്യൻ സ്കൂൾ (ISB). ഇസ ടൗൺ ക്യാമ്പസിൽ നടന്ന സമാപന ചടങ്ങിൽ, 75 വർഷത്തെ വൈജ്ഞാനിക സേവനത്തിന്റെ സ്മരണകൾക്കൊപ്പം ഇസ ടൗൺ, റിഫ ക്യാമ്പസുകളിൽ സ്ഥാപിച്ച പുതിയ സൗരോർജ്ജ പദ്ധതികളുടെ ഉദ്ഘാടനവും നടന്നു.

ചടങ്ങിൽ ബഹ്‌റൈൻ വിദ്യാഭ്യാസ മന്ത്രി ഡോ. മുഹമ്മദ് ബിൻ മുബാറക് ജുമ മുഖ്യാതിഥിയായും, ബഹ്‌റൈനിലെ ഇന്ത്യൻ അംബാസഡർ ഡോ. പ്രദീപ് സിംഗ് രാജ്പുരോഹിത് വിശിഷ്ടാതിഥിയായും പങ്കെടുത്തു. സ്കൂൾ ഭാരവാഹികൾ, സാമൂഹിക നേതാക്കൾ, രക്ഷിതാക്കൾ, അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവരുടെ സാന്നിധ്യത്തിൽ വിശിഷ്ടാതിഥികൾ ചേർന്ന് ഭദ്രദീപം കൊളുത്തി സമാപന ചടങ്ങും സൗരോർജ്ജ പദ്ധതിയും ഉദ്ഘാടനം ചെയ്തു.

കഴിഞ്ഞ ഏഴര പതിറ്റാണ്ടായി ബഹ്‌റൈന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് ഇന്ത്യൻ സ്കൂൾ നൽകുന്ന മികച്ച സംഭാവനകളെ മന്ത്രി ഡോ. മുഹമ്മദ് ബിൻ മുബാറക് ജുമ പ്രശംസിച്ചു. അക്കാദമിക് നിലവാരം ഉയർത്തുന്നതിലും ആധുനിക വിദ്യാഭ്യാസ രീതികൾ നടപ്പിലാക്കുന്നതിലും സ്കൂൾ പുലർത്തുന്ന തുടർച്ചയായ പ്രതിബദ്ധതയെ അദ്ദേഹം അഭിനന്ദിച്ചു.

സ്കൂൾ പ്രിൻസിപ്പൽ ശാന്ത കുമാർ ദാസരി സ്വാഗതവും, ഹോണററി സെക്രട്ടറി വി. രാജപാണ്ഡ്യൻ നന്ദിയും പറഞ്ഞു. ഹോണററി ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വർഗീസ്, ഹോണററി വൈസ് ചെയർമാനും സ്പോർട്സ് വിഭാഗം അംഗവുമായ ഡോ. മുഹമ്മദ് ഫൈസൽ, ഹോണററി അസിസ്റ്റന്റ് സെക്രട്ടറിയും അക്കാദമിക് വിഭാഗം അംഗവുമായ രഞ്ജിനി മോഹൻ, ഫിനാൻസ് ആൻഡ് ഐടി വിഭാഗം ഹോണററി അംഗം ബോണി ജോസഫ്, പ്രോജക്ട്സ് ആൻഡ് മെയിന്റനൻസ് വിഭാഗം ഹോണററി അംഗം മിഥുൻ മോഹൻ, ട്രാൻസ്‌പോർട്ട് വിഭാഗം ഹോണററി അംഗം മുഹമ്മദ് നയാസ് ഉല്ലാഹ്, ഹോണററി അംഗം ബിജു ജോർജ് എന്നിവരടങ്ങുന്ന എക്സിക്യൂട്ടീവ് കമ്മിറ്റി ഭാരവാഹികൾ ചടങ്ങിൽ പങ്കെടുത്തു.

ജൂനിയർ വിംഗ് പ്രിൻസിപ്പൽ പമേല സേവ്യർ, അക്കാദമിക് അഡ്മിനിസ്ട്രേഷൻ വൈസ് പ്രിൻസിപ്പൽ രാജേഷ് ഗോവിന്ദൻ നായർ, സീനിയർ സെക്ഷൻ വൈസ് പ്രിൻസിപ്പൽ റെജി വർഗീസ്, മിഡിൽ സെക്ഷൻ വൈസ് പ്രിൻസിപ്പൽ ബിജു വാസുദേവൻ ആശാരി, ജൂനിയർ വിംഗ് വൈസ് പ്രിൻസിപ്പൽ പ്രിയ ലാജി, സ്റ്റാഫ് പ്രതിനിധി പാർവതി ദേവദാസ് എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു. അമദ് ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിംഗ് ഡയറക്ടർ പമ്പാവസൻ നായർ, പ്ലാറ്റിനം ജൂബിലി ജനറൽ കൺവീനർ പ്രിൻസ് എസ്. നടരാജൻ, ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ അസോസിയേഷൻ ചെയർമാൻ അഡ്വ. വി.കെ. തോമസ്, സാമൂഹിക നേതാവ് മുഹമ്മദ് ഹുസൈൻ മാലിം, മുൻ സെക്രട്ടറി സജി ആന്റണി തുടങ്ങിയ പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു,

article-image

മേ്േോ്േ

article-image

ോ്േോ്േേോ്

article-image

്ി്്

article-image

ോ്േ്േി്ിേ

article-image

മെംേെ

article-image

മ്്േോ്ോീ്്േ

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed