കൊല്ലം പ്രവാസി അസോസിയേഷൻ മെഗാ മെഡിക്കൽ ക്യാമ്പ് നവംബർ 27-ന്


പ്രദീപ് പുറവങ്കര

മനാമ — ലോക പ്രമേഹ ബോധവൽക്കരണ മാസാചരണത്തിന്റെ ഭാഗമായി കൊല്ലം പ്രവാസി അസോസിയേഷൻ (കെ.പി.എ), കിംസ് ബഹ്‌റൈൻ മെഡിക്കൽ സെന്ററുമായി സഹകരിച്ച് മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. നാളെ (നവംബർ 27 വെള്ളിയാഴ്ച) രാവിലെ 7.30 മുതലാണ് ക്യാമ്പ് ആരംഭിക്കുന്നത്.

പ്രധാനപ്പെട്ട നിരവധി രക്തപരിശോധനകൾ സൗജന്യമായി ഉൾപ്പെടുത്തിയിട്ടുള്ള ക്യാമ്പിനോടനുബന്ധിച്ച്, റോയൽ ബഹ്‌റൈൻ ഹോസ്പിറ്റലിലെ സ്പെഷ്യലിസ്റ്റ് ഡോ. മനോജ് കുമാർ നയിക്കുന്ന പ്രത്യേക ആരോഗ്യ ബോധവൽക്കരണ ക്ലാസ്സും ഉണ്ടായിരിക്കും. ക്യാമ്പിൽ പങ്കെടുക്കുന്നതിനായി ഇതിനോടകം തന്നെ നിരവധി പേർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

നിലവിലെ സാഹചര്യത്തിൽ എല്ലാ പ്രവാസികളും ഈ അവസരം പ്രയോജനപ്പെടുത്തി തങ്ങളുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കണമെന്ന് കെ.പി.എ പ്രസിഡന്റ് നിസാർ കൊല്ലം, ജനറൽ സെക്രട്ടറി ജഗത്കൃഷ്ണകുമാർ എന്നിവർ വാർത്താക്കുറിപ്പിലൂടെ അഭ്യർത്ഥിച്ചു.

കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി നവാസ് കുണ്ടറ (3953 3273), രഞ്ജിത് (3930 5606), രജീഷ് (3415 1895), നവാസ് ജലാലുദ്ദീൻ (3835 4672) എന്നിവരെ ബന്ധപ്പെടാവുന്നതാണ്.

article-image

്ന്ിേ്േി

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed