നിരോധിത ലഹരി ഉൽപ്പന്നമായ 'സുവൈക്ക' നിർമ്മിച്ച് വിതരണം ചെയ്ത നാലംഗ ഏഷ്യൻ സംഘം മുഹറഖിൽ പിടിയിൽ


പ്രദീപ് പുറവങ്കര

മനാമ : നിരോധിത പുകയില ഉൽപ്പന്നമായ 'സുവൈക്ക' നിർമ്മിക്കുകയും വിതരണം ചെയ്യുകയും ചെയ്ത നാല് ഏഷ്യൻ സ്വദേശികളെ മുഹറഖ് ഗവർണറേറ്റ് പോലീസ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. പിടിച്ചെടുത്ത ലഹരിവസ്തുക്കൾക്ക് ഏകദേശം 80,000 ദിനാർ വിപണി മൂല്യം വരുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

സംഭവത്തെക്കുറിച്ച് രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് പോലീസ് ഡയറക്ടറേറ്റ് ഉടൻ തന്നെ തിരച്ചിലും അന്വേഷണവും ആരംഭിക്കുകയായിരുന്നു. തുടർന്ന് നടത്തിയ നീക്കത്തിലാണ് പ്രതികളെ തിരിച്ചറിയാനും പിടികൂടാനും സാധിച്ചത്. ഇവരുടെ പക്കൽ നിന്നും നിർമ്മാണത്തിനും വിതരണത്തിനുമായി സൂക്ഷിച്ചിരുന്ന വൻതോതിലുള്ള ലഹരിവസ്തുക്കളും അനുബന്ധ സാമഗ്രികളും പോലീസ് പിടിച്ചെടുത്തു.

പ്രതികൾക്കെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിച്ചതായും തുടർനടപടികൾക്കായി കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും മുഹറഖ് ഗവർണറേറ്റ് പോലീസ് ഡയറക്ടറേറ്റ് വ്യക്തമാക്കി.

article-image

ി്്്േ

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed