ഒളിച്ചിരിക്കാതെ പുറത്തുവരൂ; യൂത്ത് കോൺഗ്രസ് നേതൃത്വത്തിനെതിരെ അമൽ ഉണ്ണിത്താൻ


ഷീബ വിജയൻ


കോഴിക്കോട്: ഉമ്മൻ ചാണ്ടിയുടെ ശിപാർശ മറികടന്ന് ജെ.എസ്. അഖിലിന്റെ പേര് വെട്ടി മറ്റൊരാളെ യൂത്ത് കോൺഗ്രസ് പ്രസിഡന്റാക്കിയവർക്കെതിരെ രൂക്ഷ വിമർശനവുമായി രാജ്മോഹൻ ഉണ്ണിത്താൻ എം.പിയുടെ മകൻ അമൽ ഉണ്ണിത്താൻ രംഗത്തെത്തി. അഖിലിനെ അയോഗ്യനാക്കിയവർ അന്ന് കണ്ടെത്തിയ മഹാപ്രതിഭയുടെ യോഗ്യത എന്തായിരുന്നുവെന്ന് വ്യക്തമാക്കണമെന്ന് അമൽ ഫേസ്ബുക്ക് കുറിപ്പിൽ ആവശ്യപ്പെട്ടു. അഖിലിന്റെ പേര് വെട്ടാൻ കാണിച്ച ധൈര്യം ആ തീരുമാനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാനും കാണിക്കണം. ഇനിയും ഒളിച്ചിരിക്കാതെ അവർ പുറത്തുവരണം. തെരഞ്ഞെടുക്കപ്പെട്ട പ്രതിഭയെ കേരളം അറിഞ്ഞെന്നും ഇനി തെരഞ്ഞെടുത്ത പ്രതിഭകളെക്കൂടി കേരളം അറിയട്ടെയെന്നും അമൽ പരിഹസിച്ചു.

തനിക്കെതിരെ സൈബർ ആക്രമണം നടത്തുന്നവർക്കും അതിന് നിർദേശം നൽകുന്നവർക്കുമെതിരെയും അദ്ദേഹം ശക്തമായി പ്രതികരിച്ചു. അവരുടെ കമന്റുകൾ തന്റെ നിലവാരമല്ല, അവരുടെ സംസ്കാരമാണ് വിളിച്ചോതുന്നതെന്നും സൈബർ ആക്രമണം തനിക്കൊരു വിഷയമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. നിങ്ങൾക്ക് കുരയ്ക്കാനുള്ള സ്വാതന്ത്ര്യമുണ്ട്, എനിക്ക് പറയാനുള്ളത് പറയാനും എന്നു പറഞ്ഞാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

article-image

adfsfdsfds

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed