ഭരണഘടനാ ദിനത്തിൽ വോട്ട് ചോരിക്കെതിരെ പോര്; രാജ്യവ്യാപക മാർച്ചുമായി കോൺഗ്രസ്


ഷീബ വിജയൻ

ന്യൂഡൽഹി: ഭരണഘടനാ ദിനമായ വ്യാഴാഴ്ച (നവംബർ 26), ആരോപിക്കപ്പെടുന്ന വോട്ട് മോഷണത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധ മാർച്ചുകൾ സംഘടിപ്പിക്കാൻ കോൺഗ്രസ് തീരുമാനിച്ചു. ഭരണഘടനയെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന പ്രചാരണത്തിന്റെ ഭാഗമായി എല്ലാ പ്രദേശ് കോൺഗ്രസ് കമ്മിറ്റികളും അതത് സംസ്ഥാനങ്ങളിൽ വിപുലമായ സംവിധാൻ രക്ഷാ മാർച്ച് സംഘടിപ്പിക്കുമെന്ന് എ.ഐ.സി.സി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ അറിയിച്ചു. ഉത്തർപ്രദേശിലെ ലഖ്നൗവിൽ നടക്കുന്ന മാർച്ചിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പങ്കെടുക്കും. ഭരണഘടനയുടെ ആമുഖം വായിച്ച് പ്രതിജ്ഞയെടുക്കും. വോട്ട് രക്ഷക് ക്യാമ്പയിനും മാർച്ചിന്റെ വിശദാംശങ്ങളും തുടർപ്രവർത്തനങ്ങളും കെ.സി. വേണുഗോപാൽ വ്യക്തമാക്കി.

ഡോ. ബി.ആർ. അംബേദ്കറുടെയോ മഹാത്മാഗാന്ധിയുടെയോ പ്രതിമയ്ക്ക് മുന്നിൽ പുഷ്പാർച്ചന നടത്തിയ ശേഷമായിരിക്കും ഓരോ സംസ്ഥാനത്തും മാർച്ച് ആരംഭിക്കുക. തുടർന്ന് പ്രവർത്തകരും പൊതുജനങ്ങളും ചേർന്ന് ഭരണഘടനയുടെ ആമുഖം ഉറക്കെ വായിക്കുകയും നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട് ഭരണഘടന സംരക്ഷിക്കുമെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്യും. യുവാക്കളും കർഷകരും സ്ത്രീകളും ന്യൂനപക്ഷങ്ങളും മാർച്ചിൽ വലിയ തോതിൽ അണിനിരക്കണമെന്ന് വേണുഗോപാൽ ആഹ്വാനം ചെയ്തു.

ഭരണഘടനാ ദിനത്തിന് തലേന്ന് വോട്ട് ചോർ ഗദ്ദി ഛോഡ് എന്ന മുദ്രാവാക്യമുയർത്തി ഗുജറാത്തിൽ കോൺഗ്രസ് സംവിധാൻ രക്ഷാ മാർച്ച് സംഘടിപ്പിച്ചിരുന്നു. അമിത് ചാവ്ഡ, ഭരത്സിംഗ് സോളങ്കി, രൺദീപ് സിംഗ് സുർജേവാല എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ഇതിനുപുറമെ വോട്ട് രക്ഷക് ക്യാമ്പയിൻ ശക്തമാക്കാനും തീരുമാനിച്ചിട്ടുണ്ട്. വോട്ടർമാരെ നേരിട്ട് കാണുകയും വോട്ടർ പട്ടികയിൽ നിന്ന് അനധികൃതമായി പേര് നീക്കം ചെയ്യപ്പെട്ടവരെ കണ്ടെത്തി അവരുടെ വോട്ടവകാശം പുനഃസ്ഥാപിക്കാൻ സഹായിക്കുകയും ചെയ്യും.

 

article-image

adsdsddasads

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed