വഖഫ് ബോർഡ് വേദിയിൽ വന്ദേമാതരം; പ്രതിഷേധം കടുത്തതോടെ ക്ഷമാപണവുമായി മതപണ്ഡിതർ


ഷീബ വിജയൻ


കശ്മീർ: ജമ്മു കശ്മീർ വഖഫ് ബോർഡ് സംഘടിപ്പിച്ച പരിപാടിയിൽ വന്ദേമാതരം ആലപിച്ചതിനെ ചൊല്ലി വൻ വിവാദം. വന്ദേമാതരം ആലപിക്കുമ്പോൾ മതപണ്ഡിതർ ഉൾപ്പെടെയുള്ളവർ എഴുന്നേറ്റുനിന്നത് വ്യാപക വിമർശനത്തിന് ഇടയാക്കിയിരുന്നു. പ്രതിഷേധം ശക്തമായതോടെ തങ്ങളുടെ പ്രവൃത്തിയിൽ തെറ്റ് സംഭവിച്ചതായി സമ്മതിച്ച പണ്ഡിതർ വിഡിയോ പ്രസ്താവനയിലൂടെ ക്ഷമാപണം നടത്തി.

കഴിഞ്ഞദിവസം ഷേറെ കശ്മീർ കാർഷിക സർവകലാശാലയിൽ നടന്ന ചടങ്ങിൽ വഖഫ് ബോർഡ് ചെയർപേഴ്സൺ ദരഖ്ഷാൻ ആൻഡ്രാബിയും കേന്ദ്രമന്ത്രി കിരൺ റിജിജുവും പങ്കെടുത്തിരുന്നു. പരിപാടിക്കെതിരെ മിർവായിസ് ഉമർ ഫാറൂഖിന്റെ നേതൃത്വത്തിലുള്ള മുത്തഹിദ മജ്‌ലിസ് ഉലമ (എം.എം.യു) രംഗത്തുവന്നു. മാതൃരാജ്യത്തോടുള്ള സ്നേഹവും മാതൃരാജ്യത്തെ ദൈവികമായി കാണുന്നതും രണ്ടാണെന്നും, ഇത് ഏകദൈവവിശ്വാസമായ തൗഹീദിന് വിരുദ്ധമാണെന്നും സംഘടന വ്യക്തമാക്കി. നിയമപരമായ ബാധ്യത ഇല്ലാതിരുന്നിട്ടും വഖഫ് ബോർഡ് ചടങ്ങിൽ വന്ദേമാതരം ആലപിച്ചത് കശ്മീരി മുസ്‌ലിംകളുടെ വികാരങ്ങളെ അവഗണിക്കലാണെന്നും, ഇതിനെതിരെ നിയമോപദേശം തേടി സർക്കാരിന് നിവേദനം നൽകുമെന്നും എം.എം.യു അറിയിച്ചു.

article-image

ോോേോേോേ

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed