കേരള ഗാലക്സിയുടെ ഒമ്പതാം വാർഷികാഘോഷം ആഘോഷിച്ചു


പ്രദീപ് പുറവങ്കര

മനാമ: ബഹ്റൈനിൽ പ്രവർത്തിച്ചു വരുന്ന കേരള ഗാലക്സിയുടെ ഒമ്പതാം വാർഷികാഘോഷം ആഘോഷിച്ചു. കേരള ഗാലക്സി ചെയർമാൻ വിജയൻ കരുമല അധ്യക്ഷത വഹിച്ച ചടങ്ങിൽ, ഫ്രാൻസിസ് കൈതാരത്ത് മുഖ്യാതിഥിയായി പങ്കെടുത്തു. എക്സിക്യൂട്ടീവ് അംഗങ്ങളായ അജിത് കുമാർ, ജയപ്രകാശ്, വിജയൻ ഹമദ് ടൗൺ, വിനോദ് അരൂർ, ഗഫൂർ മയ്യന്നൂർ, റഷീദ് അതുല്യ, മഹേഷ് കുമാർ, ശ്രീജിത്ത്, പ്രമീള, സുലേഖ, ബിന്ദു, ഷക്കീല, സനീർ, സതീഷ് നരിക്കാട്ടേരി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

വാർഷികാഘോഷം വൻ വിജയമാക്കാൻ സഹകരിക്കുകയും സാന്നിധ്യം കൊണ്ട് ചടങ്ങിന് മാറ്റുകൂട്ടുകയും ചെയ്ത എല്ലാ അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കും സംഘാടകർ നന്ദിയും കടപ്പാടും അറിയിച്ചു.

article-image

ോ്േ്േോ്േ

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed