മുഖ്യമന്ത്രി മിടുമിടുക്കൻ, ഇപ്പോൾ പക്വത വന്നു; വി.ഡി. സതീശനെ പുകഴ്ത്തി വെള്ളാപ്പള്ളി നടേശൻ
ഷീബ വിജയൻ
ആലപ്പുഴ: മുഖ്യമന്ത്രി വി.ഡി. സതീശനെ വാനോളം പുകഴ്ത്തി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മുഖ്യമന്ത്രി മിടുമിടുക്കനാണെന്നും എല്ലാവരും ഈ സർട്ടിഫിക്കറ്റ് കൊടുത്തു കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവായിരുന്നപ്പോൾ സതീശന് പക്വത ഇല്ലായിരുന്നുവെന്നും എന്നാൽ മുഖ്യമന്ത്രിയായ ശേഷം ഇപ്പോൾ നല്ല പക്വത വന്നുവെന്നും ആലപ്പുഴയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ വെള്ളാപ്പള്ളി വ്യക്തമാക്കി.
കണിച്ചുകുളങ്ങരയിൽ കാണാൻ ആരുവന്നാലും സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. വി.ഡി. സതീശൻ കണിച്ചുകുളങ്ങരയിൽ വന്നാൽ തീർച്ചയായും സ്വീകരിക്കും. എൻഎസ്എസ് പറഞ്ഞത് അവിടെ കയറി പോകരുതെന്നാണ്. എന്നാൽ താൻ അങ്ങനെയൊന്നും ആരോടും പറഞ്ഞിട്ടില്ല. എൻഎസ്എസുമായി പിണങ്ങിയതും ഇണങ്ങിയതുമെല്ലാം അവരുടെ കാര്യമാണെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു. മുഖ്യമന്ത്രിയായ ശേഷം സതീശൻ തന്നെയോ താൻ അങ്ങോട്ടോ വിളിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
asadsdasadsads


