മിഡിൽ ഈസ്റ്റ് സമാധാനവും എഐ സഹകരണവും; സിയോളിൽ കൈകോർത്ത് ഒമാനും ദക്ഷിണ കൊറിയയും
ഷീബ വിജയൻ
സിയോൾ: ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് ബിൻ ഹമൂദ് അൽ ബുസൈദിയും ദക്ഷിണ കൊറിയൻ വിദേശകാര്യ മന്ത്രി ചോ ഹ്യൂണും സിയോളിൽ കൂടിക്കാഴ്ച നടത്തി. കൊറിയൻ വിദേശകാര്യ മന്ത്രാലയ ആസ്ഥാനത്തായിരുന്നു ഇരുവരുടെയും ചർച്ച. ഇതിനുപുറമെ ദക്ഷിണ കൊറിയയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് വൈ സുങ് ലാക്കുമായും ഒമാൻ വിദേശകാര്യ മന്ത്രി പ്രത്യേക കൂടിക്കാഴ്ച നടത്തി ഉഭയകക്ഷി ബന്ധം ശക്തമാക്കുന്നതടക്കമുള്ള വിഷയങ്ങൾ സംസാരിച്ചു.
രാഷ്ട്രീയ, നയതന്ത്ര, സാമ്പത്തിക, വ്യാപാര, സാംസ്‌കാരിക, ശാസ്ത്ര മേഖലകളിൽ സഹകരണം വിപുലപ്പെടുത്തുന്നതിനുള്ള മാർഗങ്ങൾ വിദേശകാര്യ മന്ത്രിമാർ ചർച്ച ചെയ്തു. പ്രാദേശികവും അന്തർദേശീയവുമായ വിഷയങ്ങളും മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള ശ്രമങ്ങളും അവർ അവലോകനം ചെയ്തു. മിഡിൽ ഈസ്റ്റിൽ സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കാൻ അന്താരാഷ്ട്ര നയതന്ത്ര നീക്കങ്ങൾ അനിവാര്യമാണെന്ന് കൂടിക്കാഴ്ചയിൽ ആഹ്വാനം ചെയ്തു. നിർമിതബുദ്ധി (എഐ), സൈബർ സുരക്ഷ, സമുദ്ര സുരക്ഷ, പരിസ്ഥിതി സംരക്ഷണം എന്നീ മേഖലകളിൽ സഹകരണം വർധിപ്പിക്കാനും ഇരുരാജ്യങ്ങളും തീരുമാനിച്ചു.
qwwsdsdsa


