നിയമസഭാ തിരഞ്ഞെടുപ്പ്: പ്രചാരണത്തിന് തുടക്കം കുറിച്ച് ബഹ്‌റൈൻ നവകേരള


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: കേരള നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച് ബഹ്‌റൈൻ നവകേരള തിരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു. ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ നടന്ന സംഗമം സി.പി.ഐ ദേശീയ സെക്രട്ടേറിയറ്റ് അംഗവും രാജ്യസഭാ എം.പിയുമായ പി. സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു.

കഴിഞ്ഞ പത്ത് വർഷമായി കേരളത്തിൽ നടന്നുവരുന്ന വികസന പ്രവർത്തനങ്ങൾ തുടരുന്നതിനും പ്രവാസികൾക്കായി കൂടുതൽ പദ്ധതികൾ നടപ്പിലാക്കുന്നതിനും ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ വീണ്ടും അധികാരത്തിലെത്തിക്കാൻ എല്ലാവരും സജീവമായി രംഗത്തിറങ്ങണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. പ്രവാസി മേഖലയിൽ പ്രതിസന്ധികൾ നിലനിൽക്കുമ്പോഴും രാഷ്ട്രീയ പ്രബുദ്ധരായ മലയാളികൾ തിരഞ്ഞെടുപ്പിനെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വിമാന യാത്രാ പ്രശ്നങ്ങൾ, ബോർഡ്/എൻട്രൻസ് പരീക്ഷകൾ തുടങ്ങിയ പ്രവാസികളുടെ വിഷയങ്ങൾ കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തി പരിഹാരം കാണാൻ എം.പി എന്ന നിലയിൽ താൻ മുൻകൈ എടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലോക കേരള സഭാംഗവും ബഹ്‌റൈൻ പ്രതിഭ രക്ഷാധികാരി സമിതി അംഗവുമായ സുബീർ കണ്ണൂർ 'ഒന്നാണ് കേരളം ഒന്നാമതാണ് കേരളം' എന്ന ഇടതുപക്ഷ കൂട്ടായ്മയ്ക്ക് വേണ്ടി യോഗത്തിൽ അഭിവാദ്യങ്ങൾ അർപ്പിച്ചു. നവകേരള പ്രസിഡന്റും ലോക കേരള സഭാംഗവുമായ എൻ.കെ. ജയൻ യോഗത്തിൽ അധ്യക്ഷത വഹിച്ചു. കോർഡിനേഷൻ സെക്രട്ടറി ജേക്കബ് മാത്യു സ്വാഗതവും ട്രഷറർ ഷാജഹാൻ കരുവന്നൂർ നന്ദിയും പറഞ്ഞു. സെക്രട്ടറി എ.കെ. സുഹൈൽ, അസിസ്റ്റന്റ് സെക്രട്ടറി സുനിൽ ദാസ് തുടങ്ങിയവർ ചർച്ചകളിൽ പങ്കെടുത്തു.

article-image

qwdaswaqswasw

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed