മഴയെയും വെല്ലുവിളികളെയും അതിജീവിച്ച് ബഹ്‌റൈനിൽ ഗർഗാവൂൻ ആഘോഷിച്ചു
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പെയ്തിറങ്ങിയ കനത്ത മഴയെയും നിലവിലെ പ്രത്യേക സാഹചര്യങ്ങളെയും അവഗണിച്ച് ബഹ്‌റൈനിലെ സ്വദേശി കുടുംബങ്ങൾ പൈതൃക ഉത്സവമായ 'ഗർഗാവൂൺ' ആഘോഷിച്ചു. ഇറാനിയൻ പ്രകോപനത്തെത്തുടർന്ന് രാജ്യം അതീവ ജാഗ്രത പാലിക്കുന്നതിനിടയിലും, മുൻകരുതൽ നടപടികൾ കർശനമായി പാലിച്ചുകൊണ്ടായിരുന്നു ഈ വർഷത്തെ ആഘോഷങ്ങൾ.
മഴ കനത്തിട്ടും ആവേശം ചോരാതെ പരമ്പരാഗത വസ്ത്രങ്ങൾ ധരിച്ചും വർണ്ണാഭമായ സഞ്ചികൾ തൂക്കിയും കുട്ടികൾ ആഘോഷത്തിൽ പങ്കുചേർന്നു. റമദാൻ ഗീതങ്ങളാൽ മുഖരിതമായ അന്തരീക്ഷത്തിൽ ലളിതമായ കുടുംബ കൂട്ടായ്മകളാണ് പലയിടങ്ങളിലും നടന്നത്. ഗതാഗത നിയമങ്ങളും സുരക്ഷാ നിർദ്ദേശങ്ങളും പാലിച്ചുകൊണ്ട് മിക്ക കുടുംബങ്ങളും വാഹനങ്ങളിൽ ഇരുന്നാണ് ആഘോഷങ്ങളിൽ പങ്കാളികളായത്. മുൻവർഷങ്ങളെ അപേക്ഷിച്ച് ആൾക്കൂട്ടം ഒഴിവാക്കിയാണ് ആഘോഷം നടന്നത്.
കുട്ടികളുടെ സുരക്ഷ മുൻനിർത്തിയും തിരക്ക് ഒഴിവാക്കാനുമായി കാർ ജനലുകളിലൂടെയാണ് പലയിടങ്ങളിലും മധുരപലഹാരങ്ങളും അണ്ടിപ്പരിപ്പുകളും വിതരണം ചെയ്തത്.
aa


