പശ്ചിമേഷ്യൻ യുദ്ധം: കേരളത്തിൽ നിന്നുള്ള ചരക്കുനീക്കം പൂർണ്ണമായും നിലച്ചു


ഷീബ വിജയൻ

പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം കേരളത്തിന്റെ കയറ്റുമതി മേഖലയ്ക്ക് വലിയ തിരിച്ചടിയായിരിക്കുകയാണ്. ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾ തടസ്സപ്പെട്ടതോടെ പഴം, പച്ചക്കറി കയറ്റുമതി താൽക്കാലികമായി നിർത്തിവെച്ചു. കൊച്ചി, കോഴിക്കോട്, കണ്ണൂർ, തിരുവനന്തപുരം വിമാനത്താവളങ്ങളിലായി ടൺ കണക്കിന് ഉൽപ്പന്നങ്ങളാണ് കെട്ടിക്കിടക്കുന്നത്. സാധാരണയായി ഗൾഫിലേക്ക് മാസം തോറും അയച്ചിരുന്ന ഏകദേശം 5,000 ടണ്ണോളം വരുന്ന ചരക്കുനീക്കമാണ് ഫെബ്രുവരി 27-ന് ശേഷം പ്രതിസന്ധിയിലായത്. കപ്പൽ പാതകളിലെ സുരക്ഷാ ഭീഷണിയും ലബനൻ ഉൾപ്പെടെയുള്ള തുറമുഖങ്ങൾ അടച്ചതും കടൽമാർഗ്ഗമുള്ള നീക്കത്തെയും ബാധിച്ചു. ഇതോടെ വിദേശത്തേക്ക് അയക്കാൻ വെച്ചിരുന്ന സാധനങ്ങൾ ആഭ്യന്തര വിപണിയിൽ കുറഞ്ഞ വിലയ്ക്ക് വിറ്റഴിക്കേണ്ട അവസ്ഥയിലാണ് വ്യാപാരികൾ.

article-image

hjgkghjhjk

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed