166 ആക്രമണങ്ങൾ തകർത്തു; ബഹ്‌റൈന്റെ ഉരുക്കുമതിലായി ബി.ഡി.എഫ്


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: രാജ്യത്തിന് നേരെ ശനിയാഴ്ച (ഫെബ്രുവരി 28) ആരംഭിച്ച ഇറാനിയൻ ഭീകരാക്രമണങ്ങളെ ബഹ്‌റൈൻ ഡിഫൻസ് ഫോഴ്‌സ് (BDF) വിജയകരമായി പ്രതിരോധിക്കുകയാണ്. ഇതുവരെ 74 ബാലിസ്റ്റിക് മിസൈലുകളും 92 ഡ്രോണുകളും ബി.ഡി.എഫിന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ ആകാശത്തുവെച്ച് തന്നെ തകർത്തതായി ജനറൽ കമാൻഡ് അറിയിച്ചു.

രാജ്യത്തിന്റെ പരമാധികാരത്തിനോ സുരക്ഷയ്ക്കോ ഭീഷണിയാകുന്ന ഏതൊരു നീക്കത്തെയും നേരിടാൻ ബഹ്‌റൈൻ സേന സുസജ്ജമാണെന്ന് അധികൃതർ വ്യക്തമാക്കി. രാജ്യത്തിന്റെ സുരക്ഷാ കവചമായി ബി.ഡി.എഫ് നിലകൊള്ളുമെന്നും, ഏത് തരത്തിലുള്ള വെല്ലുവിളികളെയും ഉടനടി നേരിടാൻ പ്രതിരോധ സംവിധാനങ്ങൾ അതീവ ജാഗ്രതയിലാണെന്നും ജനറൽ കമാൻഡ് അറിയിച്ചു.

സാധാരണക്കാരെയും ജനവാസ കേന്ദ്രങ്ങളെയും ലക്ഷ്യം വെച്ച് നടത്തുന്ന ഇത്തരം ആക്രമണങ്ങൾ അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെയും ഐക്യരാഷ്ട്രസഭയുടെ ചാർട്ടറിന്റെയും ലംഘനമാണെന്ന് ബി.ഡി.എഫ് ചൂണ്ടിക്കാട്ടി. മേഖലയുടെ സമാധാനത്തിനും സുരക്ഷയ്ക്കും ഭീഷണിയാകുന്ന ഈ നടപടികൾക്കെതിരെ ശക്തമായ ഭാഷയിലാണ് മന്ത്രാലയം പ്രതികരിച്ചത്. വിവേചനരഹിതമായ ഇത്തരം ആക്രമണങ്ങളെ ലോകം ഗൗരവത്തോടെ കാണണമെന്നും രാജ്യത്തിന്റെ സുസ്ഥിരത കാത്തുസൂക്ഷിക്കാൻ ഏതറ്റം വരെയും പോകുമെന്നും സൈനിക വൃത്തങ്ങൾ വ്യക്തമാക്കി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed