സിറ്റി സെന്റർ ബഹ്‌റൈൻ സാധാരണ നിലയിലേക്ക്


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: സിറ്റി സെന്റർ ബഹ്‌റൈൻ സന്ദർശകർക്കായി വീണ്ടും തുറന്നു. രാവിലെ 10:00 മുതൽ രാത്രി 12:00 വരെ മാൾ സാധാരണ നിലയിൽ പ്രവർത്തിക്കുമെന്ന് അധികൃതർ അറിയിച്ചു.

സന്ദർശകരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് തങ്ങൾ ഏറ്റവും കൂടുതൽ മുൻഗണന നൽകുന്നതെന്ന് മാനേജ്‌മെന്റ് വ്യക്തമാക്കി. സർക്കാർ നൽകുന്ന നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്നും ബന്ധപ്പെട്ട ഔദ്യോഗിക ഏജൻസികളുമായി ചേർന്ന് സ്ഥിതിഗതികൾ നിരീക്ഷിക്കുന്നുണ്ടെന്നും സിറ്റി സെന്റർ അധികൃതർ അറിയിച്ചു. സന്ദർശകരെ സ്വാഗതം ചെയ്യാൻ തങ്ങൾ പൂർണസജ്ജരാണെന്നും അറിയിപ്പിൽ പറയുന്നു.

article-image

aa

You might also like

  • Lulu Exchange
  • Straight Forward

Most Viewed