ഷെയ്ഖ് ഖലീഫ ബിൻ സൽമാൻ പാലത്തിൽ ഗതാഗതം പുനഃസ്ഥാപിച്ചു


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: ഷെയ്ഖ് ഖലീഫ ബിൻ സൽമാൻ പാലത്തിലൂടെയുള്ള ഗതാഗതം ഇരുദിശകളിലും സാധാരണ നിലയിലായതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു. മിസൈൽ ആക്രമണത്തെത്തുടർന്നുണ്ടായ സുരക്ഷാ കാരണങ്ങളാൽ താൽക്കാലികമായി നിയന്ത്രിച്ചിരുന്ന ഗതാഗതമാണ് ഇപ്പോൾ പൂർണ്ണമായും തുറന്നുുകൊടുത്തത്.

നേരത്തെ പാലത്തിന് സമീപമുണ്ടായ സ്ഫോടനങ്ങളെയും കപ്പലിന് തീപിടിച്ചതിനെയും തുടർന്ന് മുൻകരുതൽ നടപടിയുടെ ഭാഗമായാണ് ഈ പാത അടച്ചിരുന്നത്. നിലവിൽ തടസ്സങ്ങൾ നീക്കിയതായും വാഹനയാത്രികർക്ക് സുരക്ഷിതമായി യാത്ര ചെയ്യാമെന്നും അധികൃതർ വ്യക്തമാക്കി.

article-image

dsdsas

You might also like

  • Lulu Exchange
  • Straight Forward

Most Viewed