നിയമസഭാ തെരഞ്ഞെടുപ്പ്: സ്ഥാനാർഥി നിർണ്ണയ ചർച്ചകളുമായി കോൺഗ്രസ്; ആദ്യ പട്ടിക ഫെബ്രുവരി അവസാനത്തോടെ


ശാരിക l കേരളം 

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സ്ഥാനാർഥികളെ പ്രഖ്യാപിക്കാനുള്ള തിരക്കിട്ട നീക്കങ്ങളുമായി കോൺഗ്രസ് ഹൈക്കമാൻഡ്. കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗം പൂർത്തിയാക്കി ഫെബ്രുവരി അവസാന വാരത്തോടെ ആദ്യഘട്ട സ്ഥാനാർഥി പട്ടിക പുറത്തിറക്കാനാണ് നീക്കം. പ്രചാരണ സമിതിയെയും പ്രകടനപത്രിക സമിതിയെയും ഇതിനകം തന്നെ പാർട്ടി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ മാസം 16-ന് കൊച്ചിയിൽ ചേരുന്ന കെപിസിസി യോഗത്തിന് പിന്നാലെ സ്ക്രീനിംഗ് കമ്മിറ്റിയും കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിയും യോഗം ചേർന്ന് പട്ടികയ്ക്ക് അന്തിമ രൂപം നൽകും.

25-ന് മുൻപ് തെരഞ്ഞെടുപ്പ് സമിതി യോഗം ചേരാനാണ് നിലവിലെ തീരുമാനം. പാലക്കാട്, തൃപ്പൂണിത്തുറ മണ്ഡലങ്ങൾ ഒഴിവാക്കി സിറ്റിംഗ് എംഎൽഎമാരുടെ പട്ടികയാകും ആദ്യഘട്ടത്തിൽ പുറത്തിറക്കുക. അങ്ങനെയെങ്കിൽ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പേരാവൂരിൽ നിന്ന് തന്നെ വീണ്ടും ജനവിധി തേടും. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കെപിസിസി അധ്യക്ഷന് പകരം പദവിയിൽ ആര് വരുമെന്ന കാര്യത്തിലും വൈകാതെ തീരുമാനമുണ്ടാകും.

article-image

sdfsf

You might also like

  • NEC

Most Viewed