സൗഹൃദം പുതുക്കി 'വീ ആർ വൺ' കൂട്ടായ്‌മ; വിന്റർ ക്യാമ്പും ഫാമിലി മീറ്റപ്പും ശ്രദ്ധേയമായി
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: ബഹ്റൈനിലെ പ്രവാസി കൂട്ടായ്‌മയായ 'വീ ആർ വൺ' പുതിയ നേതൃത്വത്തിന് കീഴിൽ വിന്റർ ക്യാമ്പും ഫാമിലി മീറ്റപ്പും സംഘടിപ്പിച്ചു. മനാമ ഹാപ്പി ഗാർഡനിൽ വെച്ച് നടന്ന പരിപാടിയിൽ നൂറിലധികം അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും പങ്കെടുത്തു. സൗഹൃദങ്ങൾക്കും ഒത്തുചേരലുകൾക്കും പ്രാധാന്യം നൽകിക്കൊണ്ട് സംഘടിപ്പിച്ച ഈ സംഗമം അംഗങ്ങൾക്കിടയിൽ വലിയ ആവേശം സൃഷ്ടിച്ചു.
അംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും കുട്ടികൾക്കും മുതിർന്നവർക്കുമായി ഒരുക്കിയ മത്സരങ്ങളും പരിപാടിക്ക് മാറ്റ് കൂട്ടി. കൂട്ടായ്‌മയുടെ ഭാഗമാകാൻ താൽപ്പര്യപ്പെട്ട പുതിയ അംഗങ്ങൾക്കുള്ള മെമ്പർഷിപ്പ് വിതരണവും ചടങ്ങിന്റെ ഭാഗമായി നടന്നു. ഇസ്മായിൽ ദുബൈപടി, ഷഫീൽ യൂസഫ്, ഹക്കീം കണ്ണൂർ, അൻവർ ഷാൻ നീലഗിരി, നാസർ ഹലീമാസ്, ആഷിഖ് അൽ റബീഹ്, മുജൂസ് മുന്ന, അരുൺ ചന്ദ്രൻ, മുബീന മൻഷീർ, മുഫീദ മുജീബ്, ഗീതു സതീഷ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
ജസീൽ കാപ്പാട്, അഫ്സൽ അബ്ദുള്ള, ഇസ്മായിൽ തിരൂർ, ഹിജാസ് വലിയകത്തു, ആബിദ് എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്നു സംസാരിച്ചു. പ്രവാസലോകത്തെ ഇത്തരം കൂട്ടായ്‌മകൾ പരസ്പര സഹകരണത്തിനും മാനസിക ഉല്ലാസത്തിനും ഏറെ ഗുണകരമാണെന്ന് പ്രസംഗകർ അഭിപ്രായപ്പെട്ടു. റഫീഖ് തയ്യിൽ പരിപാടിയിൽ നന്ദി രേഖപ്പെടുത്തി.
jhkjh


