ശൈത്യകാലാഘോഷം ആവേശമാക്കി ഗുരുദേവ സോഷ്യൽ സൊസൈറ്റി


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: സൽമാനിയ കാനു ഗാർഡനിൽ പ്രവർത്തിക്കുന്ന ഗുരുദേവ സോഷ്യൽ സൊസൈറ്റി അംഗങ്ങൾക്കായി 'മെമ്പേഴ്സ് നൈറ്റ്' ഡെസേർട്ട് ക്യാമ്പ് സംഘടിപ്പിച്ചു. പ്രശസ്തമായ 'ട്രീ ഓഫ് ലൈഫി'ന് സമീപം ഒരുക്കിയ ടെന്റിൽ നടന്ന ആഘോഷപരിപാടികളിൽ നിരവധി കുടുംബങ്ങൾ പങ്കെടുത്തു. വൈവിധ്യമാർന്ന മത്സരങ്ങൾ, ആകർഷകമായ സമ്മാനങ്ങൾ, ക്യാമ്പ് ഫയർ എന്നിവ ക്യാമ്പിന് മാറ്റുകൂട്ടി. സഹൃദയ നാടൻപാട്ട് സംഘം അവതരിപ്പിച്ച നാടൻപാട്ടുകൾ ക്യാമ്പിന് ഊർജ്ജസ്വലതയേകി. അറേബ്യൻ ശൈത്യകാലത്തിന്റെ മനോഹാരിതയിൽ സൗഹൃദം പുതുക്കാനുള്ള മികച്ച വേദിയായി ഈ ഒത്തുചേരൽ മാറി.

പ്രവാസ ജീവിതത്തിലെ വിരസത അകറ്റാനും കുടുംബങ്ങൾക്കിടയിൽ സൗഹൃദം ഊട്ടിയുറപ്പിക്കാനും ഇത്തരം കൂട്ടായ്മകൾ അത്യന്താപേക്ഷിതമാണെന്ന് സൊസൈറ്റി ചെയർമാൻ സനീഷ് കൂറുമുള്ളിലും ജനറൽ സെക്രട്ടറി ബിനുരാജ് രാജനും അഭിപ്രായപ്പെട്ടു. വരും തലമുറയ്ക്ക് നമ്മുടെ നാടിന്റെ സംസ്കാരവും കൂട്ടായ്മയുടെ പ്രാധാന്യവും മനസ്സിലാക്കിക്കൊടുക്കാൻ ഇത്തരം ക്യാമ്പുകൾ ഇനിയും സംഘടിപ്പിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.

സൊസൈറ്റി ഡയറക്ടർ ബോർഡ് അംഗങ്ങൾ നിയന്ത്രിച്ച മെമ്പേഴ്സ് നൈറ്റിന് സബ് കമ്മിറ്റി കൺവീനർമാരായ രാജ് കൃഷ്ണൻ, ബിനോ രവീന്ദ്രൻ എന്നിവർ നേതൃത്വം നൽകി. നൃത്തവും സംഗീതവും നാടൻ രുചികളും കോർത്തിണക്കിയ ക്യാമ്പ് പങ്കെടുത്തവർക്കെല്ലാം നവ്യാനുഭവമായി.

article-image

dfgdfg

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • NEC
  • Straight Forward

Most Viewed