പ്രവാസികൾക്ക് സാന്ത്വനമായി പ്രവാസി വെൽഫെയർ 'മീറ്റ് യുവർ ഡോക്ടർ' ഹെൽത്ത് ക്യാമ്പ്
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: പ്രവാസി വെൽഫെയറിൻ്റെ ആരോഗ്യ സേവന വിഭാഗമായ മെഡ്കെയർ സംഘടിപ്പിച്ച 'മീറ്റ് യുവർ ഡോക്ടർ' കൺസൾട്ടേഷൻ ക്യാമ്പ് നൂറുക്കണക്കിന് പ്രവാസികൾക്ക് ആശ്വാസമായി. സിഞ്ചിലെ പ്രവാസി സെന്ററിൽ നടന്ന ഈ സൗജന്യ ഹെൽത്ത് ഇനിഷ്യേറ്റീവിൽ നിരവധി പ്രവാസികളും കുടുംബാംഗങ്ങളും പങ്കെടുത്തു.
ജനറൽ മെഡിസിൻ, ഇന്റേണൽ മെഡിസിൻ, സ്പോർട്സ് മെഡിസിൻ, ഡെന്റൽ, ഇ.എൻ.ടി., ഗൈനക്കോളജി തുടങ്ങിയ വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടർമാരുടെ സേവനം ക്യാമ്പിൽ ലഭ്യമായിരുന്നു. ഡോ. അനൂപ് അബ്ദുല്ല, ഡോ. ജൈസ് ജോയ്, ഡോ. മുഹമ്മദ് ഫൈസൽ, ഡോ. ജാസ്മിൻ മൊയ്ദു, ഡോ. ഷഹീർ ഇബ്രാഹിം, ഡോ. നിതാ ഫെലിക്സ്, ഡോ. ഫമിൽ എരഞ്ഞിക്കൽ എന്നിവർ രോഗികളെ പരിശോധിച്ച് ആവശ്യമായ ചികിത്സാ നിർദേശങ്ങളും മരുന്നുകളും നൽകി. ആരോഗ്യ ബോധവത്കരണവും ക്യാമ്പിന്റെ ഭാഗമായി നടന്നു.
പ്രവാസി വെൽഫെയർ ജനറൽ സെക്രട്ടറി ആഷിക് എരുമേലി, മെഡ്കെയർ കോഡിനേറ്റർ അനസ് കാഞ്ഞിരപ്പള്ളി തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. ഷിയാസ് യൂസുഫ്, മൊയ്തു തിരുവള്ളൂർ, സബീന അബ്ദുൽ ഖാദർ, സാബിറ നൗഫൽ തുടങ്ങി വിവിധ എക്സിക്യൂട്ടീവ് അംഗങ്ങളും സന്നദ്ധ പ്രവർത്തകരും ക്യാമ്പിന്റെ സുഗമമായ നടത്തിപ്പിന് പിന്നിൽ പ്രവർത്തിച്ചു.
പ്രവാസികൾക്ക് ഗുണമേന്മയുള്ള ആരോഗ്യ സേവനം സൗജന്യമായി ഉറപ്പാക്കുക എന്നതാണ് ഇത്തരം ക്യാമ്പുകളിലൂടെ ലക്ഷ്യമിടുന്നതെന്ന് അനസ് കാഞ്ഞിരപ്പള്ളി പറഞ്ഞു. അനസ് റഹീം, സുബൈർ എം.എം., ദീപക് തണൽ തുടങ്ങിയവർ ക്യാമ്പ് സന്ദർശിച്ചു. പ്രവാസി സമൂഹത്തിന്റെ ആരോഗ്യ സുരക്ഷ മുൻനിർത്തിയുള്ള ഇത്തരം പ്രവർത്തനങ്ങൾ തുടരുമെന്ന് ഭാരവാഹികൾ അറിയിച്ചു.
vxbvvb


