റവ. ഡോ. സാംസൺ എം. ജേക്കബിന് ബഹ്‌റൈനിൽ സ്വീകരണം നൽകി


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: കോട്ടയം-കൊച്ചി ഭദ്രാസന വികാരി ജനറലായി ചുമതലേറ്റ ശേഷം ആദ്യമായി ബഹ്‌റൈനിൽ എത്തിച്ചേർന്ന റവ. ഡോ. സാംസൺ എം. ജേക്കബിന് സ്വീകരണം നൽകി. ബഹ്‌റൈൻ മാർത്തോമ്മാ ഇടവക മിഷനും ബഹ്‌റൈൻ സെന്റ് പോൾസ് മാർത്തോമ്മാ ഇടവക മിഷനും സംയുക്തമായാണ് സ്വീകരണ യോഗം സംഘടിപ്പിച്ചത്.

മാർത്തോമ്മാ ഇടവക മിഷൻ ബഹ്‌റൈൻ സെന്റർ പ്രസിഡന്റും കെ.സി.ഇ.സി (KCEC) പ്രസിഡന്റുമായ റവ. അനീഷ് ശാമുവേൽ ജോൺ യോഗത്തിൽ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ വെരി റവ. ഡോ. സാംസൺ എം. ജേക്കബിനെ പൊന്നാട അണിയിച്ച് ആദരിച്ചു. ബഹ്‌റൈൻ മാർത്തോമ്മാ ഇടവക വികാരി റവ. ബിജു ജോൺ ആശംസകൾ അർപ്പിച്ചു. റവ. സാമുവേൽ വർഗീസ്, ബെൻസി കെ. സം, മാത്യു വർഗീസ് തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു.

സെന്റ് പോൾസ് മാർത്തോമ്മാ ഇടവക മിഷൻ സെക്രട്ടറി ഷിബു ചാക്കോ സ്വാഗതവും ബഹ്‌റൈൻ മാർത്തോമ്മാ ഇടവക മിഷൻ സെക്രട്ടറി ബിജു മാത്യു നന്ദിയും രേഖപ്പെടുത്തി. ഇരു ഇടവകകളിലെയും ഇടവക മിഷൻ കമ്മിറ്റി അംഗങ്ങളും നിരവധി വിശ്വാസികളും ചടങ്ങിൽ പങ്കെടുത്തു.

article-image

fsdfs

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed