'വൈബ്രന്റ് ഇന്ത്യ': റിപ്പബ്ലിക് ദിനം ആഘോഷിച്ച് എം.എം.എസ് മഞ്ചാടി ബാലവേദി
പ്രദീപ് പുറവങ്കര I ബഹ്റൈൻ:
ഭാരതത്തിന്റെ 77-ാം റിപ്പബ്ലിക് ദിനം 'വൈബ്രന്റ് ഇന്ത്യ' എന്ന പേരിൽ മുഹറഖ് മലയാളി സമാജം (എം.എം.എസ്) മഞ്ചാടി ബാലവേദിയുടെ നേതൃത്വത്തിൽ ആഘോഷിച്ചു. മുഹറഖിലെ എം.എം.എസ് ഓഫീസിൽ നടന്ന ചടങ്ങിൽ കുട്ടികൾക്കായി ദേശാഭക്തിഗാന മത്സരം, പ്രസംഗ മത്സരം, ക്വിസ് മത്സരം എന്നിവ സംഘടിപ്പിച്ചു. ഇന്ത്യയുടെ മഹത്തായ പാരമ്പര്യവും പൈതൃകവും പുതുതലമുറയിലേക്ക് പകർന്നു നൽകുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി ഒരുക്കിയത്.
എം.എം.എസ് പ്രസിഡന്റ് അനസ് റഹീം കേക്ക് മുറിച്ച് ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു. മഞ്ചാടി ബാലവേദി കൺവീനർ അഫ്രാസ് അഹമ്മദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സഹ കൺവീനർ ആര്യനന്ദ ഷിബു മോൻ സ്വാഗതം ആശംസിച്ചു. വൈസ് പ്രസിഡന്റ് അബ്ദുൽ മൻഷീർ റിപ്പബ്ലിക് ദിന സന്ദേശം നൽകി.
ബാലവേദി ഭാരവാഹികളായ അക്ഷയ് ശ്രീകുമാർ, അയ്യപ്പൻ അരുൺകുമാർ, റിയ മൊയ്ദീൻ എന്നിവർ ആശംസകൾ നേർന്നു. എം.എം.എസ് ജോയിന്റ് സെക്രട്ടറിമാരായ മുബീന മൻഷീർ, ബാഹിറ അനസ്, സ്പോർട്സ് വിംഗ് കൺവീനർ മൊയ്ദീൻ ടി.എം.സി, എക്സിക്യൂട്ടീവ് അംഗം സൗമ്യ ശ്രീകുമാർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. വിജയികൾക്ക് സമ്മാനങ്ങളും മധുരവും വിതരണം ചെയ്തു.
fhfh


