സൈപ്രസ് പ്രസിഡന്റ് ഇന്ന് ബഹ്റൈനിലെത്തും; പുതിയ എംബസി ഉദ്ഘാടനം ചെയ്യും
പ്രദീപ് പുറവങ്കര I ഗൾഫ് I ബഹ്റൈൻ:
സൈപ്രസ് പ്രസിഡന്റ് നിക്കോസ് ക്രിസ്റ്റോഡൗലിഡസ് ഔദ്യോഗിക സന്ദർശനത്തിനായി ഇന്ന് ബഹ്റൈനിലെത്തും. സന്ദർശന വേളയിൽ അദ്ദേഹം ബഹ്റൈൻ രാജാവ് ഹിസ് മജസ്റ്റി കിംഗ് ഹമദ് ബിൻ ഈസ അൽ ഖലീഫയുമായി കൂടിക്കാഴ്ച നടത്തുമെന്ന് റോയൽ കോർട്ട് അറിയിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര, സാമ്പത്തിക ബന്ധങ്ങൾ ശക്തിപ്പെടുത്തുകയാണ് സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യം.
ബഹ്റൈൻ ബേയിലെ യുണൈറ്റഡ് ടവറിൽ സജ്ജീകരിച്ചിട്ടുള്ള സൈപ്രസ് എംബസിയുടെ ഔദ്യോഗിക ഉദ്ഘാടനം പ്രസിഡന്റ് നിർവഹിക്കും. സൈപ്രസ് യൂറോപ്യൻ യൂണിയൻ കൗൺസിൽ അധ്യക്ഷസ്ഥാനവും, ബഹ്റൈൻ ജി.സി.സി അധ്യക്ഷസ്ഥാനവും വഹിക്കുന്ന പശ്ചാത്തലത്തിൽ ഈ സന്ദർശനത്തിന് വലിയ രാഷ്ട്രീയ പ്രാധാന്യമുണ്ട്. ഉന്നത വിദ്യാഭ്യാസം, വ്യാപാരം, നിക്ഷേപം എന്നീ മേഖലകളിലെ സഹകരണം ചർച്ചയാകും. കൂടാതെ, വ്യാപാര ബന്ധങ്ങൾ മെച്ചപ്പെടുത്തുന്നതിനായി പ്രത്യേക ബിസിനസ് ഫോറവും സംഘടിപ്പിക്കുന്നുണ്ട്.
sdfdsf


