കെഎസ്‌സിഎ വനിതാ വേദിയും PECA ഇന്റർനാഷണലും സംയുക്തമായി 'പാട്രിയോട്ടിക് പർസ്യൂട്ട്' ക്വിസ് സംഘടിപ്പിച്ചു


പ്രദീപ് പുറവങ്കര I ഗൾഫ് I ബഹ്റൈൻ:

എൻഎസ്‌എസ്–കെഎസ്‌സിഎ വനിതാ വേദിയുടെ നേതൃത്വത്തിൽ PECA ഇന്റർനാഷണൽ എജ്യൂക്കേഷണൽ ഇൻസ്റ്റിറ്റ്യൂട്ടുമായി സഹകരിച്ച് കുട്ടികൾക്കായി ‘പാട്രിയോട്ടിക് പർസ്യൂട്ട്’ ക്വിസ് മത്സരം സംഘടിപ്പിച്ചു. ജനുവരി 23 വെള്ളിയാഴ്ച കെഎസ്‌സിഎ ആസ്ഥാനത്ത് നടന്ന മത്സരത്തിൽ ഇൻഡോ–ബഹ്റൈൻ ബന്ധത്തെ ആസ്പദമാക്കിയുള്ള വിഷയങ്ങളാണ് ഉൾപ്പെടുത്തിയത്. ക്വിസ് മാസ്റ്റർമാരായ വിനോദ് മാസ്റ്ററും പ്രമോദ് രാജും മത്സരങ്ങൾ നിയന്ത്രിച്ചു.

സീനിയർ വിഭാഗത്തിൽ അബൂബക്കർ മഫാസ്–വിഹാൻ വികാസ് സഖ്യം ഒന്നാം സ്ഥാനവും, സഞ്ജയ് പ്രജി–രോഹിൻ രഞ്ജിത് സഖ്യം രണ്ടാം സ്ഥാനവും, അരയ്ന മൊഹന്തി–ഉമ ഈശ്വരി സഖ്യം മൂന്നാം സ്ഥാനവും നേടി. ജൂനിയർ വിഭാഗത്തിൽ അമേയ ജാ–കിൻഷുക് പഞ്ചോലി സഖ്യം ഒന്നാം സ്ഥാനവും, ആരവ് ജിജേഷ്–സാവന്ത് സതീഷ് സഖ്യം രണ്ടാം സ്ഥാനവും, അദ്വൈത് കൃഷ്ണ–ആശിഷ് രാജ് സഖ്യം മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

കെഎസ്‌സിഎ പ്രസിഡന്റ് രാജേഷ് നമ്പ്യാർ അധ്യക്ഷത വഹിച്ച സമാപന ചടങ്ങിൽ ഗുരുദേവ സോഷ്യൽ സൊസൈറ്റി ചെയർമാൻ സനീഷ് കൂറുമുള്ളിൽ മുഖ്യാതിഥിയായിരുന്നു. സജിത സതീഷ് വിശിഷ്ടാതിഥിയായി പങ്കെടുത്തു. വനിതാ വേദി സെക്രട്ടറി സുമ മനോഹർ സ്വാഗതം ആശംസിച്ചു. കെഎസ്‌സിഎ ജനറൽ സെക്രട്ടറി ഡോ. ബിന്ദു നായർ, വൈസ് പ്രസിഡന്റ് അനിൽകുമാർ, വനിതാ വേദി പ്രസിഡന്റ് രമ സന്തോഷ്, സാന്ദ്ര നിഷിൽ, പാർവതി സജി എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

article-image

dsfdsf

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed