ഇറാന്റെ ആക്രമണങ്ങൾ: പ്രതിരോധ നടപടികൾ വിലയിരുത്തി ഏകോപന സമിതി; കിരീടാവകാശി അധ്യക്ഷത വഹിച്ചു
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: ബഹ്‌റൈന് നേരെയുണ്ടായ ഇറാന്റെ ഹീനമായ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ, രാജ്യത്തെ സുരക്ഷാ നടപടികളും പ്രതിരോധ പദ്ധതികളും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ അധ്യക്ഷതയിൽ ചേർന്ന ഏകോപന സമിതി (Coordination Committee) വിലയിരുത്തി. ഇന്ന് വീഡിയോ കോൺഫറൻസ് വഴി നടന്ന സമിതിയുടെ 519-ാമത് യോഗത്തിലാണ് നിർണ്ണായക ചർച്ചകൾ നടന്നത്.
ആക്രമണങ്ങളെത്തുടർന്നുണ്ടായ സാഹചര്യങ്ങൾ നേരിടാൻ നിലവിൽ നടപ്പിലാക്കിവരുന്ന മുൻകരുതൽ പദ്ധതികളും നടപടികളും സമിതി വിശദമായി പരിശോധിച്ചു. പൗരന്മാരുടെയും രാജ്യത്തിന്റെയും സുരക്ഷ ഉറപ്പാക്കുന്നതിനായി സ്വീകരിച്ചിട്ടുള്ള ഓരോ ഘട്ടങ്ങളെക്കുറിച്ചും യോഗം വിലയിരുത്തി.
പ്രതിരോധ നടപടികൾക്ക് പുറമെ, രാജ്യത്തെ ആരോഗ്യ മേഖലയിലെ പ്രധാന പദ്ധതിയായ നാഷണൽ ഹെൽത്ത് ഇൻഷുറൻസ് പ്രോഗ്രാമിന്റെ പുരോഗതിയും സമിതി ചർച്ച ചെയ്തു. കൂടാതെ, സമിതിയുടെ പരിഗണനയിലുള്ള വിവിധ കരട് നിയമങ്ങളുടെ നിലവിലെ സ്ഥിതിയും യോഗം വിലയിരുത്തി.
sdds


