'നേമത്ത് മത്സരിക്കാനില്ല'; ഇടതുമുന്നണിയെ വെട്ടിലാക്കി വി. ശിവൻകുട്ടി
ഷീബ വിജയൻ
വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ നേമം മണ്ഡലത്തിൽ നിന്ന് വീണ്ടും മത്സരിക്കാൻ താല്പര്യമില്ലെന്ന് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. തിരുവനന്തപുരം സെൻട്രൽ മണ്ഡലത്തിൽ മത്സരിക്കാനാണ് അദ്ദേഹം താല്പര്യപ്പെടുന്നത്. എന്നാൽ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ മത്സരിക്കുമെന്ന് ഉറപ്പായ നേമത്ത്, കരുത്തനായ ശിവൻകുട്ടിയെ തന്നെ നിർത്താനാണ് സിപിഎം ആലോചിക്കുന്നത്. പാർട്ടി തീരുമാനിച്ചാൽ മത്സരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2016-ൽ ഒ. രാജഗോപാലിലൂടെ ബിജെപി അക്കൗണ്ട് തുറന്ന നേമം 2021-ലാണ് ശിവൻകുട്ടി തിരിച്ചുപിടിച്ചത്.
dfsdfdfsd

