ഐ.വൈ.സി.സി ഹിദ് - അറാദ് ഏരിയ കമ്മിറ്റിക്ക് പുതിയ ഭാരവാഹികൾ


പ്രദീപ് പുറവങ്കര / മനാമ

ഇന്ത്യൻ യൂത്ത് കൾചറൽ കോൺഗ്രസ് (ഐ.വൈ.സി.സി) ബഹ്റൈൻ ഹിദ് - അറാദ് ഏരിയ കമ്മിറ്റിയുടെ അടുത്ത ഒരു വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. വാർഷിക പുനഃസംഘടനയുടെ ഭാഗമായി നടന്ന ഏരിയ കൺവെൻഷനിലാണ് പുതിയ നേതൃത്വത്തെ പ്രഖ്യാപിച്ചത്. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്.

പുതിയ ഭാരവാഹികൾ: നിതിൻ ചെറിയാൻ (പ്രസിഡന്റ്), രാജേഷ് പന്മന (സെക്രട്ടറി), ഷെറിൻ (ട്രഷറർ), റിച്ചിൻ ഫിലിപ്പ് (വൈസ് പ്രസിഡന്റ്), മനോജ് അപ്പുക്കുട്ടൻ (ജോയിന്റ് സെക്രട്ടറി) എന്നിവരെയാണ് പ്രധാന ചുമതലകളിലേക്ക് തിരഞ്ഞെടുത്തത്. അൻസു എബ്രഹാം, ഷിജോ കെ.എം, നിസാം കരുനാഗപ്പള്ളി, വർഗീസ് ടി. തോമസ്, ബിന്യാമിൻ എന്നിവർ ഏരിയ എക്സിക്യൂട്ടിവ് അംഗങ്ങളായും ബെൻസി ഗനിയുഡ്, ഷിന്റോ ജോസഫ്, റോബിൻ കോശി, റിയാസ് മുഹമ്മദ്‌ എന്നിവർ ദേശീയ എക്സിക്യൂട്ടിവ് അംഗങ്ങളായും പ്രവർത്തിക്കും.

വരും വർഷങ്ങളിൽ ഏരിയയിലെ സംഘടനാ പ്രവർത്തനങ്ങൾ കൂടുതൽ സജീവമാക്കാനും പ്രവാസി സമൂഹത്തിന്റെ വിവിധ പ്രശ്നങ്ങളിൽ ക്രിയാത്മകമായി ഇടപെടാനും പുതിയ കമ്മിറ്റി മുൻകൈ എടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

article-image

dfgdfg

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed