കെ.എം.സി.സി ‘മഹർജാൻ 2k25’: വിജയികളെയും പരിശീലകരെയും മുഹറഖ് ഏരിയ ആദരിച്ചു
പ്രദീപ് പുറവങ്കര / മനാമ
ബഹ്‌റൈൻ കെ.എം.സി.സി സ്റ്റേറ്റ് സ്റ്റുഡന്റ്സ് വിങ് സംഘടിപ്പിച്ച ‘മഹർജാൻ 2k25’ കുട്ടികളുടെ കലോത്സവത്തിൽ മുഹറഖ് ഏരിയയെ പ്രതിനിധീകരിച്ച് പങ്കെടുത്ത കുട്ടികളെയും ജേതാക്കളെയും പരിശീലകരെയും ആദരിച്ചു. മുഹറഖ് ഏരിയ കമ്മിറ്റിയും വനിതാ കമ്മിറ്റിയും സംയുക്തമായാണ് അനുമോദന ചടങ്ങ് സംഘടിപ്പിച്ചത്.
ഐനുൽ ഹുദ മദ്റസ സദർ എൻ.കെ. അബ്ദുൽ കരീം ചടങ്ങ് ഉദ്ഘാടനം ചെയ്തു. മുഹറഖ് ഏരിയ ആക്ടിങ് പ്രസിഡന്റ് ഇബ്രാഹിം തിക്കോടി അധ്യക്ഷത വഹിച്ച ചടങ്ങിൽ ഓർഗനൈസിങ് സെക്രട്ടറി കെ.ടി. ഷഫീഖ് അലി സ്വാഗതം പറഞ്ഞു. സെക്രട്ടറി ജംഷീദ് അലി, വനിതാ വിങ് ജനറൽ സെക്രട്ടറി ഷംന ജംഷീദ് എന്നിവർ ആശംസകൾ നേർന്നു.
പരിശീലകർക്കുള്ള പുരസ്കാരങ്ങൾ ദഫ് മുട്ട് വിഭാഗത്തിൽ കെ.വി. മുഹമ്മദിനും ഒപ്പന വിഭാഗത്തിൽ എൻ.കെ. ഫാത്തിമ നസ്രിനും സമ്മാനിച്ചു. സഹപരിശീലകരായ കെ.വി. ഫാത്തിമ ഫിദ, ദിൽഷ അബ്ബാസ് എന്നിവരെയും ആദരിച്ചു. വിജയികൾക്കും പങ്കെടുത്ത കുട്ടികൾക്കുമുള്ള സമ്മാനങ്ങളും പ്രത്യേക ഉപഹാരങ്ങളും ചടങ്ങിൽ വിതരണം ചെയ്തു. ഷർമിന ഹാരിസ് നന്ദി രേഖപ്പെടുത്തി. വനിതാ കമ്മിറ്റി ഭാരവാഹികളും രക്ഷിതാക്കളും ചടങ്ങിന് നേതൃത്വം നൽകി.
dsgdg

