ശ്രദ്ധേയമായി 'മദേഴ്സ് കേക്ക് മിക്സിങ് സെറിമണി'മൂന്നാം സീസൺ


പ്രദീപ് പുറവങ്കര / മനാമ

അൽ ഹിലാൽ ഹെൽത്ത്കെയർ ഗ്രൂപ്പും ലുലു ബഹ്‌റൈനും ചേർന്ന് ബഹ്‌റൈനിലെ ഏറ്റവും വലിയ 'മദേഴ്സ് കേക്ക് മിക്സിങ് സെറിമണി'യുടെ മൂന്നാം സീസൺ റാംലി മാൾ ഫുഡ് കോർട്ടിൽ സംഘടിപ്പിച്ചു. 200-ൽ അധികം ഗർഭിണികളാണ് ചടങ്ങിൽ പങ്കെടുത്തത്. പരിപാടിയുടെ ഭാഗമായി, ടാസ്മ യോഗയുടെ ഇൻസ്ട്രക്ടറുമായി ഗർഭിണികൾ സംവദിച്ചു. ഗർഭകാലത്തും പ്രസവശേഷവും യോഗയുടെ പ്രാധാന്യത്തെക്കുറിച്ചും ഉപകാരപ്രദമായ പ്രത്യേക യോഗാസനങ്ങളെക്കുറിച്ചുമുള്ള ടിപ്പുകൾ അവർ പങ്കുവെച്ചു.

തുടർന്ന്, അൽ ഹിലാൽ ഹെൽത്ത്‌ കെയറിലെ വിദഗ്ധരായ ഗൈനക്കോളജിസ്റ്റ് ടീമുമായി സംവദിക്കാൻ അമ്മമാർക്ക് അവസരം ലഭിച്ചു. ഡോ. മൈമൂന ലിയാഖത്ത്   ഡോ. ആയിഷ സയ്യിദ് കാസി , ഡോ. സഫ ദബ് , ഡോ. നിഷ പരമേശ്വരൻ നായർ, ഡോ. ആയിഷ അൻജുന  , ഡോ. രാധിക തെലുഗു  , ഡോ. ജാസ്മിൻ ശങ്കരനാരായണൻ   എന്നിവരടങ്ങിയ വിദഗ്ധ ഗൈനക്കോളജിസ്റ്റ് ടീമാണ് ചോദ്യോത്തരവേളക്ക് നേതൃത്വം നൽകിയത്.  

article-image

ിു്ിു

You might also like

  • Straight Forward

Most Viewed