ഇന്ത്യൻ സ്‌കൂളിൽ ഉറുദു ദിനം ആഘോഷിച്ചു; മത്സരങ്ങളും സാംസ്കാരിക പരിപാടികളും ശ്രദ്ധേയമായി


പ്രദീപ് പുറവങ്കര

മനാമ: ബഹ്‌റൈനിലെ ഇന്ത്യൻ സ്‌കൂളിൽ ഉറുദു ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഉറുദു കവിയും തത്ത്വചിന്തകനുമായ ഡോ. അല്ലാമ ഇഖ്ബാലിന് സമർപ്പിച്ചായിരുന്നു ദിനാചരണം. സ്കൂൾ പ്രാർത്ഥനയോടെയും ദേശീയഗാനത്തോടെയുമാണ് പരിപാടികൾ ആരംഭിച്ചത്. പത്താം ക്ലാസിലെ റെഹാൻ ഷെയ്ഖ് വിശുദ്ധ ഖുർആൻ പാരായണം നിർവഹിച്ചു. പത്താം ക്ലാസിലെ ഫാത്തിമ അൽ സഹ്‌റ സ്വാഗതം പറഞ്ഞു.

 

 

article-image

ഉറുദു ദിനത്തോടനുബന്ധിച്ച് നാലാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കായി ഒരാഴ്ച നീണ്ടുനിന്ന മത്സര പരമ്പര സംഘടിപ്പിച്ചു. ചിത്രം തിരിച്ചറിയൽ, കളറിംഗ്, കവിതാ പാരായണം, കഥപറച്ചിൽ, പോസ്റ്റർ നിർമ്മാണം, കൈയക്ഷരം, ക്വിസ്, സംവാദ മത്സരങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

article-image

സാംസ്കാരിക പരിപാടിയുടെ ഭാഗമായി നാലാം ക്ലാസിലെയും അഞ്ചാം ക്ലാസിലെയും വിദ്യാർത്ഥികൾ 'മേരാ പ്യാരാ വതൻ' എന്ന ദേശഭക്തി ഗാനം ആലപിച്ചു. 'എക്സാം കാ ഫീവർ', 'ചപ്പൽ കി ചോരി' തുടങ്ങിയ സ്കിറ്റുകൾ വിദ്യാർത്ഥികൾക്ക് രസകരമായ അനുഭവം നൽകി.

article-image

ചടങ്ങിൽ സ്റ്റാഫ് പ്രതിനിധി പാർവതി ദേവദാസ്, ഹിന്ദി-ഉറുദു വകുപ്പ് മേധാവി ബാബു ഖാൻ എന്നിവർ സന്നിഹിതരായിരുന്നു. കഹ്കഷൻ ഖാൻ, ഷബ്രീൻ സുൽത്താന, സിദ്ര ഖാൻ, ഷീമ ആറ്റുകണ്ടത്തിൽ തുടങ്ങി നിരവധി അധ്യാപകർ പരിപാടികൾക്ക് മേൽനോട്ടം വഹിച്ചു. പത്താം ക്ലാസിലെ സാറാ ഫാത്തിമ നന്ദി പറഞ്ഞു.

article-image

fsdf

article-image

വിവിധ വിഭാഗങ്ങളിലെ വിജയികൾക്ക് ട്രോഫികളും സർട്ടിഫിക്കറ്റുകളും സമ്മാനിച്ചു. സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, സെക്രട്ടറി വി. രാജപാണ്ഡ്യൻ, പ്രിൻസിപ്പൽ വി.ആർ. പളനിസ്വാമി ഉൾപ്പെടെയുള്ളവർ ജേതാക്കളെ അഭിനന്ദിച്ചു.

article-image

sdfsdf

You might also like

Most Viewed