കൊല്ലം പ്രവാസി അസോസിയേഷൻ രക്തദാന ക്യാമ്പ് ശ്രദ്ധേയമായി


പ്രദീപ് പുറവങ്കര

മനാമ: കൊല്ലം പ്രവാസി അസോസിയേഷൻ (കെ.പി.എ) സൽമാനിയ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കിങ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ സംഘടിപ്പിച്ച 'കെ.പി.എ. സ്നേഹസ്പർശം' 19-ാമത് രക്തദാന ക്യാമ്പ് ശ്രദ്ധേയമായി. 100-ൽ അധികം പ്രവാസികൾ രക്തം ദാനം ചെയ്തു.

 

 

article-image

കെ.പി.എ വൈസ് പ്രസിഡന്റ് കോയിവിള മുഹമ്മദ് കുഞ്ഞു ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സൽമാനിയ ഏരിയ പ്രസിഡന്റ് ജയകുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ, ബഹ്‌റൈൻ ഐ.സി.ആർ.എഫ് ജനറൽ സെക്രട്ടറി അനീഷ് ശ്രീധരൻ മുഖ്യ അതിഥിയായി പങ്കെടുത്തു. ഏരിയ സെക്രട്ടറി ജിബി ജോൺ വർഗ്ഗീസ് സ്വാഗതവും ഏരിയ ട്രഷറർ സന്തോഷ്കുമാർ നന്ദിയും പറഞ്ഞു.

article-image

കെ.പി.എ. ജനറൽ സെക്രട്ടറി പ്രശാന്ത്‌ പ്രബുദ്ധൻ, കെ.പി.എ ട്രഷറർ മനോജ് ജമാൽ, സെക്രട്ടറിമാരായ അനിൽ കുമാർ, റെജീഷ് പട്ടാഴി, ബ്ലഡ് ഡൊണേഷൻ കൺവീനർമാരായ വി. എം. പ്രമോദ്, നവാസ് ജലാലുദ്ദീൻ എന്നിവർ ചടങ്ങിൽ ആശംസകൾ അറിയിച്ചു. ഏരിയ കോർഡിനേറ്റർമാരായ റെജിമോൻ ബേബികുട്ടി, ബിജു ആർ. പിള്ള, ഏരിയ വൈസ് പ്രസിഡന്റ് അക്ബർ ഷാ, ഏരിയ ജോയിന്റ് സെക്രട്ടറി ജേക്കബ് ജോൺ, പ്രവാസി ശ്രീ ചെയർപേഴ്‌സൺ അഡ്വ. പ്രദീപ അരവിന്ദ് എന്നിവരും സന്നിഹിതരായിരുന്നു.

 

article-image

കെ.പി.എ സ്ഥാപക പ്രസിഡന്റ് നിസാർ കൊല്ലം, സെൻട്രൽ കമ്മിറ്റി, ഡിസ്ട്രിക് കമ്മിറ്റി, പ്രവാസി ശ്രീ അംഗങ്ങൾ എന്നിവരും ക്യാമ്പിൽ പങ്കെടുത്തു.

article-image

sgsg

You might also like

Most Viewed