ജീവകാരുണ്യ പ്രവർത്തനത്തിന് പുതിയ പേരും ലോഗോയുമായി ആലപ്പുഴ പ്രവാസി അസോസിയേഷൻ


പ്രദീപ് പുറവങ്കര

മനാമ: ആലപ്പുഴ പ്രവാസി അസോസിയേഷൻ ബഹ്‌റൈൻ തങ്ങളുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി 'APAB സാന്ത്വനം' എന്ന പേര് പ്രഖ്യാപിച്ചു. ഉം അൽ ഹസം കിംസ് ഹെൽത്ത് ഹോസ്പിറ്റലിൽ വച്ച് അസോസിയേഷൻ പ്രസിഡൻ്റ് ലിജോ കൈനടിയുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ജനറൽ സെക്രട്ടറി അനൂപ് പള്ളിപ്പാട് സ്വാഗതം ആശംസിച്ചു. ഡോക്ടർ കൃഷ്ണപ്രിയ ( സ്പെഷ്യലിസ്റ്റ് ഗൈനക്കോളജിസ്റ്റ് ) APAB സാന്ത്വനം എന്ന പേര് ഔദ്യോഗികമായി ഉത്ഘാടനം നിർവ്വഹിച്ചു.

അസോസിയേഷന്റെ നേതൃത്വത്തിൽ നടത്തുന്ന വിവിധ ക്ഷേമ, സാന്ത്വന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന ഈ സംരംഭത്തിന്റെ ഔദ്യോഗിക ലോഗോ പ്രകാശന കർമ്മം ഡോക്ടർ ലിനിറ്റ് ( കിംസ് ഹെൽത്ത് ഹോസ്പിറ്റൽ ) നിർവ്വഹിച്ചു. തുടർന്ന് അസോസിയേഷൻ രക്ഷാധികാരി ജോർജ്ജ് അമ്പലപ്പുഴ, സാന്ത്വനം പദ്ധതി ജോയിന്റ് കൺവീനർ ശാന്തി ശ്രീകുമാർ എന്നിവർ ലോഗോ ഏറ്റുവാങ്ങി.

കൺവീനർ സാം കാവാലം, കോർഡിനേറ്റേഴ്സായപൗലോസ് കാവാലം, അജ്മൽ കായംകുളം, ആതിര പ്രശാന്ത്, ശ്യാമ ജീവൻ, ട്രഷറർ അജിത്ത് എടത്വ എന്നിവരെ സാന്ത്വനം പദ്ധിതിയുടെ മുന്നോട്ടുള്ള പ്രവർത്തനത്തിനായി തിരഞ്ഞെടുത്തു. ഇനി മുതൽ ഈ പേരിലായിരിക്കും അസോസിയേഷന്റെ ചാരിറ്റി പ്രവർത്തനങ്ങൾ നടക്കുകയെന്ന് ഭാരവാഹികൾ അറിയിച്ചു.

article-image

sdsds

You might also like

  • Straight Forward

Most Viewed