ഏഴാം വാർഷികവും കുടുംബ സംഗമവും സംഘടിപ്പിച്ച് ബഹ്‌റൈൻ തിരൂർ കൂട്ടായ്മ
പ്രദീപ് പുറവങ്കര
മനാമ: ബഹ്‌റൈൻ തിരൂർ കൂട്ടായ്മയുടെ ഏഴാം വാർഷികാഘോഷവും കുടുംബ സംഗമവും മനാമയിലെ കെ-സിറ്റി ഹാളിൽ വെച്ച് വിപുലമായി സംഘടിപ്പിച്ചു. കൂട്ടായ്മയുടെ പ്രസിഡന്റ് അഷ്റഫ് കുന്നത്തുപറമ്പിലിന്റെ അധ്യക്ഷതയിൽ കിംഗ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ എമർജൻസി വിഭാഗം ഡോ. യാസർ ചോമയിൽ പരിപാടി ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി പി. മുജീബ് റഹ്മാൻ സ്വാഗതവും ഫിനാൻസ് കോർഡിനേറ്റർ റമീസ് നന്ദിയും പറഞ്ഞു.
35 വർഷത്തിലേറെ ബഹ്‌റൈൻ ഹോം ഡിപ്പാർട്ട്‌മെന്റിൽ സേവനം ചെയ്ത് വിരമിച്ച കൂട്ടായ്മയുടെ പ്രസിഡന്റ് അഷ്റഫ് കുന്നത്തുപറമ്പിന് ഡോക്ടർ യാസർ ചോമയിൽ സ്നേഹോഷ്മളമായ ആദരവ് നൽകി. തുടർന്ന്, 2026-27 വർഷത്തേക്കുള്ള മെമ്പർഷിപ്പ് കാമ്പയിൻ അഷ്റഫ് കുന്നത്തുപറമ്പിൽ മുഹമ്മദ് ഇല്യാസിന് ഫോം നൽകി ഉദ്ഘാടനം ചെയ്തു.
ചടങ്ങിനോടനുബന്ധിച്ച് ബഹ്‌റൈനിലെ വിവിധ കലാകാരൻമാരുടെയും, ഗസൽ ബഹ്‌റൈനിന്റെ മുട്ടിപ്പാട്ടും, ഗ്രൂപ്പ് മെമ്പർമാരുടെ സംഗീത നിശയും ഉൾപ്പെടെ വിവിധ കലാപരിപാടികൾ അരങ്ങേറി.
കൂട്ടായ്മ രക്ഷാധികാരിയും ബി.എം.ഡി.എഫ്. ജനറൽ സെക്രട്ടറിയുമായ ഷെമീർ പൊട്ടച്ചോല, അഷ്റഫ് പൂക്കയിൽ, അനൂപ് റഹ്മാൻ, സതീശൻ പടിഞ്ഞാറേക്കര, പ്രോഗ്രാം കോർഡിനേറ്റർ ഇസ്മായിൽ എന്നിവർ പരിപാടിക്ക് ആശംസകൾ അർപ്പിച്ചു.
പരിപാടികൾ അവതരിപ്പിച്ചവർക്കുള്ള സമ്മാനദാനം ഇബ്രാഹിം പാറപ്പുറം, താജുദ്ധീൻ, മമ്മുക്കുട്ടി, ജിദിൻ ദാസ്, നജ്മുദ്ധിൻ, ശ്രീനിവാസൻ, റഷീദ്, ഫാറൂഖ് തിരൂർ, ഇബ്രാഹിം പരിയാപുരം എന്നിവർ വിതരണം ചെയ്തു. കൂട്ടായ്മയിലെ ഗ്രൂപ്പ് മെമ്പർമാർ പരിപാടികൾക്ക് നേതൃത്വം നൽകി.
dsfgdsg
