ശാന്തിസദനം ഭാരവാഹികൾക്ക് ഫ്രണ്ട്സ് സോഷ്യൽ അസോസിയേഷൻ സ്വീകരണം നൽകി


പ്രദീപ് പുറവങ്കര

മനാമ: ബഹ്റൈൻ സന്ദർശനത്തിനെത്തിയ പുറക്കാട് ശാന്തിസദനം ഭാരവാഹികൾക്ക് ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ സ്വീകരണം നൽകി. സിഞ്ചിലെ ഫ്രൻഡ്സ് സെൻ്ററിൽ വെച്ചാണ് സ്വീകരണ യോഗം സംഘടിപ്പിച്ചത്.

ഫ്രൻഡ്സ് അസോസിയേഷൻ പ്രസിഡൻ്റ് സുബൈർ എം.എം. അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി സഈദ് റമദാൻ നദ്‌വി സ്വാഗതമാശംസിച്ചു.

മോട്ടിവേഷണൽ സ്പീക്കറും ഗ്രന്ഥകാരനുമായ പി.എം.എ. ഗഫൂർ, ശാന്തിസദനം പ്രിൻസിപ്പൽ മായ ടീച്ചർ, മാനേജർ അബ്ദുസ്സലാം ഹാജി, കോർഡിനേറ്റർ സറീന മസ്ഊദ്, സിറാസ് ഡയറക്ടർ ഡോ. ശറഫുദ്ദീൻ, ശാന്തിസദനം യു.എ.ഇ. ചാപ്റ്റർ പ്രസിഡൻ്റ് മൊയ്തീൻ, സാമൂഹ്യ പ്രവർത്തകൻ മജീദ് തണൽ, സിറാജ് പള്ളിക്കര എന്നിവർ സദസ്സിനെ അഭിസംബോധന ചെയ്തു സംസാരിച്ചു.

റസാഖ് മൂഴിക്കൽ, മുഹമ്മദ് മുഹ്‌യുദ്ദീൻ, ബദ്റുദ്ദീൻ പൂവാർ, തസ്‌നീം, ഇസ്മയിൽ കുമ്പള, ഇസ്മയിൽ ആലുവ, സമീർ ഹസൻ, അജ്മൽ ശറഫുദ്ദീൻ, സിറാജ് എം.എച്ച്., അബ്ദുൽ ഹഖ്, ഫാറൂഖ് വി.പി., ശമീം ജൗദർ, മുഹമ്മദ് റഊഫ്, അലി അശ്റഫ്, ഹമീം ജാസിർ, ജാബിർ എം., സാലിഹ് എം., ഫാത്തിമ സാലിഹ്, റഷീദ സുബൈർ, റംല, അസൂറ ഇസ്മയിൽ, അഹ്‌ലാം തുടങ്ങിയവർ യോഗത്തിൽ സന്നിഹിതരായിരുന്നു. ഗഫൂർ മൂക്കുതല നന്ദി പ്രകാശിപ്പിച്ചു.

article-image

hfghfgh

You might also like

  • Straight Forward

Most Viewed