വോട്ടർ പട്ടിക പരിഷ്‌കരണം: വിസ്‌ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ബോധവൽക്കരണം സംഘടിപ്പിച്ചു


പ്രദീപ് പുറവങ്കര

മനാമ: കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ നേതൃത്വത്തിൽ നടന്നുവരുന്ന വോട്ടർ പട്ടികയുടെ തീവ്ര പരിഷ്കരണത്തെക്കുറിച്ച് പ്രവാസികൾക്ക് അവബോധം നൽകുന്നതിന്റെ ഭാഗമായി വിസ്‌ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ബഹ്‌റൈൻ ചാപ്റ്റർ, തലശ്ശേരി മുസ്ലിം വെൽഫെയർ അസോസിയേഷനുമായി സഹകരിച്ച് ബോധവൽക്കരണ ക്യാമ്പ് സംഘടിപ്പിച്ചു. അബ്ദുൽ ലത്തീഫ് ആലിയമ്പത്ത് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ അബ്ദു റഹ്മാൻ പാലിക്കണ്ടി സ്വാഗതം ആശംസിച്ചു.

ഇത്തരമൊരു പദ്ധതി നടപ്പിലാക്കുമ്പോൾ പ്രവാസികൾ അതിൽ അടങ്ങിയിരിക്കുന്ന ഒളി അജണ്ടകളെക്കുറിച്ച് എങ്ങനെ ജാഗ്രത പുലർത്തണമെന്ന് പ്രബോധകൻ സജ്ജാദ് ബിൻ അബ്ദു റസാഖ് സദസ്സിന് ഉൽബോധനം നൽകി. കൂടാതെ, വോട്ടർ രജിസ്‌ട്രേഷന്റെ സാങ്കേതിക വശങ്ങളെക്കുറിച്ച് വിവരിച്ച മുഹമ്മദ് ഷബീർ സദസ്സിന്റെ സംശയങ്ങൾക്കെല്ലാം മറുപടി നൽകി.

വിസ്‌ഡം ബഹ്‌റൈൻ ചാപ്റ്റർ, ടി.എം.ഡബ്ല്യൂ.എ. എന്നീ സംഘടനകൾ സാമൂഹിക പ്രതിബദ്ധതയുള്ള ഇത്തരം വിഷയങ്ങളുമായി മുന്നോട്ട് വന്നത് തികച്ചും പ്രശംസനീയമാണെന്ന് ആശംസകൾ അർപ്പിച്ചു സംസാരിച്ച ഇർഷാദ് ബംഗ്ലാവിൽ, റഷീദ് മാഹി എന്നിവർ അഭിപ്രായപ്പെട്ടു.

ബിനു ഇസ്മായിൽ ചടങ്ങിൽ നന്ദി പ്രകാശിപ്പിച്ചു.

article-image

sad

You might also like

  • Straight Forward

Most Viewed