കൊല്ലം പ്രവാസി അസോസിയേഷൻ മെമ്പർഷിപ്പ് കാമ്പയിന് തുടക്കമായി


പ്രദീപ് പുറവങ്കര

മനാമ: കൊല്ലം പ്രവാസി അസോസിയേഷന്റെ 2025-2026 വർഷത്തേക്കുള്ള മെമ്പർഷിപ്പ് കാമ്പയിന് തുടക്കം കുറിച്ചു. ടൂബ്ലി അബു സാമി സ്വിമ്മിംഗ് പൂളിൽ നടന്ന കുടുംബസംഗമത്തിൽ വെച്ച് കെ.പി.എ. പ്രസിഡന്റ് അനോജ് മാസ്റ്റർ മെമ്പർഷിപ്പ് കാമ്പയിൻ പോസ്റ്റർ പ്രകാശനം ചെയ്തുകൊണ്ട് ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ പുതിയ അപേക്ഷാ ഫോം മെമ്പർഷിപ്പ് സെക്രട്ടറി മജു വർഗീസിൽ നിന്നും അദ്ദേഹം സ്വീകരിച്ചു. സെക്രട്ടറിയേറ്റ്, സെൻട്രൽ, ഡിസ്ട്രിക്റ്റ്, പ്രവാസിശ്രീ അംഗങ്ങൾ ഉൾപ്പെടെ നിരവധി പേർ സംബന്ധിച്ചു.

 

 

article-image

ബഹ്‌റൈനിൽ താമസിക്കുന്ന മുഴുവൻ കൊല്ലം നിവാസികളെയും അസോസിയേഷന്റെ ഭാഗമാക്കുക എന്നതാണ് ഈ കാമ്പയിന്റെ പ്രധാന ലക്ഷ്യം. 2025 ഡിസംബർ 31-ന് അവസാനിക്കുന്ന, രണ്ട് മാസം നീണ്ടുനിൽക്കുന്ന കാമ്പയിനാണ് ഇപ്പോൾ തുടക്കമായത്. എല്ലാ കൊല്ലം പ്രവാസികളും ഈ അവസരം ഉപയോഗപ്പെടുത്തണമെന്ന് കെ.പി.എ. പ്രസിഡന്റ് അനോജ് മാസ്റ്ററും ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധനും അഭ്യർഥിച്ചു.

കൂടുതൽ വിവരങ്ങൾക്കും അംഗത്വം നേടുന്നതിനും കെ.പി.എ. മെമ്പർഷിപ്പ് സെക്രട്ടറി മജു വർഗീസ് (3987 0901), സെക്രട്ടറിമാരായ അനിൽ കുമാർ (3926 6951), രജീഷ് പട്ടാഴി (3415 1895) എന്നിവരെ ബന്ധപ്പെടാവുന്നതാണ്.

article-image

ssfgdfs

You might also like

  • Straight Forward

Most Viewed